Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 8:13 am

Menu

Published on March 22, 2018 at 2:42 pm

മൂന്ന് കാലുമായി പിറന്ന കുഞ്ഞിന് പത്ത് മണിക്കൂർ നീണ്ട ശസ്ത്രക്രിയ….!

chinese-baby-born-with-three-legs-has-extra-limb-removed

മൂന്ന് കാലുമായി പിറന്ന കുട്ടി വാർത്തയാകുന്നു. പടിഞ്ഞാറന്‍ ചൈനയിലെ സിന്‍ജിയാങിലുള്ള സിയാവോ ഫി എന്ന ആണ്‍കുട്ടിയാണ് മൂന്ന് കാലുമായി പിറന്നത്. കുഞ്ഞിന് ഇപ്പോൾ 11 മാസമായി. പിറന്നത് മുതൽ മാതാപിതാക്കൾക്കും വീട്ടുകാർക്കും ഒരു സങ്കട കാഴ്ചയായിരുന്നു കുഞ്ഞ്. എന്നാൽ കഴിഞ്ഞ ദിവസം ഈ കുട്ടിയുടെ ഒരു കാൽ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. കുട്ടിയുടെ രണ്ടുകാലുകള്‍ക്ക് ഇടയിലായി പുറകിലേക്കായിട്ടായിരുന്നു ഒരുകാലുണ്ടായിരുന്നത്. 10 മണിക്കൂർ നീണ്ട ശാസ്ത്രക്രിയയിലൂടെ ഷാങ്ഹായ് ആശുപത്രിയിലാണ് കുഞ്ഞിൻറെ മൂന്നാമത്തെ കാൽ നീക്കം ചെയ്തത്. ഗര്‍ഭകാലത്ത് അമ്മ മതിയായ പരിശോധനകള്‍ നടത്താതിരുന്നതാണ് കുഞ്ഞ് വൈകല്യത്തോടെ ജനിക്കാൻ കാരണമായതെന്ന് ഡോക്ടർമാർ പറഞ്ഞു.

പത്ത് ലക്ഷത്തിൽ ഒരാൾക്ക് മാത്രമേ ഇത്തരത്തില്‍ കാലുണ്ടാകൂവെന്ന് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയ ഷാങ്ഹായ് പബ്ലിക് ഹെല്‍ത്ത് ക്ലിനിക്കല്‍ സെന്ററിലെ ഡോക്ടര്‍ ചെന്‍ ക്യു പറഞ്ഞു. കുഞ്ഞിൻറെ പുറകെ വശത്ത് വളർന്ന കാൽ കുഞ്ഞിൻറെ ശരീരത്തിലുള്ളതല്ലെന്നും ഗര്‍ഭാശയത്തില്‍ ഇരട്ടയായുണ്ടായിരുന്ന കുട്ടിയുടേതാണെന്നും ഡോക്ടർ പറഞ്ഞു. യുവതി ഗർഭിണിയായിരിക്കുമ്പോൾ തന്നെ ചികിത്സ നേടിയിരുന്നുവെങ്കിൽ ഇത് കണ്ടെത്തി ചികിത്സിക്കാൻ സാധിക്കുമായിരുന്നെന്ന് ശസ്ത്രക്രിയ നടത്തിയ ഡോക്ടർ പറഞ്ഞു. മൂന്ന് കാലുകളിൽ പ്രവർത്തനക്ഷമമല്ലാതെ കിടന്നിരുന്ന കാലാണ് നീക്കം ചെയ്തത്. കുഞ്ഞിൻറെ വലത്തെ കാലിന് പ്രവർത്തനക്ഷമത കുറവായതിനാൽ ഈ കാലിൻറെ പാദം മാത്രം മാറ്റിവെച്ചു. നീക്കം ചെയ്ത കാലിൻറെ ഭാഗമാണ് പകരം വെച്ചത്. കുഞ്ഞിന് കാൽമുട്ട് ചിരട്ട കാണാനില്ലെന്നും ഇതിന് മറ്റൊരു ശസ്ത്രക്രിയ ഭാവിയിൽ ചെയ്യേണ്ടിവരുമെന്നും ഡോക്ടർ പറഞ്ഞു.

Loading...

Leave a Reply

Your email address will not be published.

More News