Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബെയ്ജിങ്: ശിരോവസ്ത്രം ധരിച്ചവർക്കും നീണ്ട താടിയുള്ളവർക്കും ചൈനയിലെ ബസ്സുകളിൽ വിലക്ക് ഏർപ്പെടുത്തി. ചൈനയുടെ പടിഞ്ഞാറന്‍ നഗരമായ ഷിയാന്‍ജിങ്ങില്‍ ഉയിറു മുസ്ലിം വിഭാഗത്തില്‍പ്പെട്ട ഭീകരര്‍ നടത്തുന്ന ആക്രമണത്തിൻറെ പശ്ചാത്തലത്തിൽ ഇവിടുത്തെ ജനങ്ങളുടെ സുരക്ഷയുടെ ഭാഗമായാണ് ഈ വിലക്ക്. ശിരോവസ്ത്രം ധരിച്ചവര്‍, തലപ്പാവണിഞ്ഞവര്‍, ജില്‍ബാബ് എന്ന പേരിലറിയപ്പെടുന്ന അയഞ്ഞ വസ്ത്രം ധരിക്കുന്നവര്‍, ചന്ദ്രക്കലയും നക്ഷത്രവും ആലേഖനം ചെയ്ത വസ്ത്രമണിയുന്നവര്‍, നീണ്ട താടിയുള്ളവര്‍ എന്നിവര്‍ക്കാണ് നിരോധനം ബാധകമാവുക. ഈ വിലക്ക് ഈ മാസം 20 മുതൽ പ്രാബല്യത്തില്‍ വരുമെന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിയന്ത്രണത്തിലുള്ള കര്‍മായി പത്രം റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ മാസം ബസ്സുകളിൽ യാത്രക്കാർ സിഗരറ്റ് ലൈറ്ററുകള്‍ കൊണ്ടുപോകുന്നതിനും ഇവിടെ നിരോധനം ഏർപ്പെടുത്തിയിരുന്നു.
–
Credit : Times Of India
Leave a Reply