Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബീജിംഗ്: പാവയെ വിവാഹം കഴിക്കുകയോ…?കേൾമ്പോൾ കൗതുകം തോന്നാം .. എന്നാൽ ഇതിന് പിന്നിലെ കാരണം കൂടി വ്യക്തമാകുമ്പോൾ ഈ യുവാവിനോട് നമുക്ക് ബഹുമാനം തോന്നും.ചൈനയിലെ ബീജിങിലാണ് അത്തരമൊരു സംഭാവമുണ്ടായിരിക്കുന്നത്. കാന്‍സര്‍ തന്റെ ജീവിതം കവര്‍ന്നെടുത്താലും ഭാര്യ വിധവയാകാതിരിക്കാനാണ് യുവാവ് ഇത്തരത്തിലൊരു വിചിത്ര വിവാഹത്തിന് മുതിര്‍ന്നത്. മരിക്കുന്നതിന് മുമ്പ് വിവാഹം കഴിക്കണമെന്ന ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ സ്വന്തം സ്വാര്‍ത്ഥതയ്‌ക്കായി ഒരു പെണ്‍കുട്ടിയുടെ ജീവിതം ബലിയാടാക്കാതിരിക്കാനാണ് യുവാവ് ഇത്തരമൊരു സാഹസത്തിന് മുതിർന്നത്.
പരമ്പരാഗത ചടങ്ങുകളെല്ലാം അനുവര്‍ത്തിച്ച് കൊണ്ടായിരുന്നു ഇവരുടെ വിവാഹം.വിവാഹശേഷം ഇവര്‍ ഒരുമിച്ച് നിരവധി വിവാഹ ഫോട്ടോകള്‍ എടുക്കുകയും ചെയ്തിരുന്നു. ജനാലയ്ക്കടുത്ത് നിന്ന് പരസ്പരം ആലിംഗനം ചെയ്തും കണ്ണാടിക്ക് മുന്നില്‍ നിന്ന് റൊമാന്റിക്കായി നിന്നും കണ്ണുകളില്‍ പരസ്പരം നോക്കിയുമായിരുന്നു അവരുടെ ഫോട്ടോസെഷന്‍.
വധുവിനെ എല്ലാവിധ പരമ്പരാഗത ചടങ്ങുകളും അനുവര്‍ത്തിച്ചാണ് കതിര്‍മണ്ഡപത്തിലേക്ക് ആനയിച്ചിരുന്നത്. ഇതിനായി മെയ്ക്ക്പ്പ് ആര്‍ട്ടിസ്റ്റിനെ ഏര്‍പ്പാടാക്കുകയും വിവാഹ വസ്ങ്ങളും ആഭരണങ്ങളും വാങ്ങുകയും ചെയ്തിരുന്നു. മനോഹരമായ ഒരു വൈറ്റ് ഗൗണായിരുന്നു വധുവിനെ അണിയിച്ചത്.എന്നാൽ ഈ വിവാഹത്തെ പലരും വിമർശിക്കുന്നുണ്ട്.ഇത് യുവാവിന്‍റെ ഒരു വിപണ തന്ത്രമാണെന്നും പലരും പറയുന്നത്. എന്തായാലും ചൈനീസ് സമൂഹിക മാധ്യമങ്ങളില്‍ ചിത്രങ്ങള്‍ വൈറലാകുകയാണ്.
–
–
Leave a Reply