Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 21, 2025 1:39 am

Menu

Published on July 18, 2014 at 12:30 pm

ചീനവല കാണാൻ ചൈനീസ് പ്രസിഡൻറ് സെപ്തംബറിൽ കൊച്ചിയിലെത്തും

chinese-president-to-visit-chinese-fishing-nets-in-kochi

ഫോര്‍ട്ടുകൊച്ചി :  ചൈനീസ് പ്രസിഡൻറ്  സീ ജിന്‍ പിന്‍  കൊച്ചിയുടെ മുഖമുദ്രയായ ചീനവല കാണാനായി   സപ്തംബറില്‍ കൊച്ചിയിലേക്ക് വരുന്നു. ചൈനയുടെ തദ്ദേശീയമായ വലകള്‍ നൂറ്റാണ്ടുകളായി കൊച്ചിയിലാണുള്ളത്.  ഫോര്‍ട്ടുകൊച്ചിയിലേക്ക്  സഞ്ചാരികളെ ആകര്‍ഷിക്കുന്ന  പ്രധാന ഘടകം ഇവിടുത്തെ  ചീന വലകളാണ്. ചരിത്രത്തിൻറെ  ഓര്‍മപ്പെടുത്തലാണ് കൊച്ചിയിലെ ചീനവലകൾ. ഇവയെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ചൈനീസ് സര്‍ക്കാര്‍തന്നെ ചില  പദ്ധതികൾ  തയ്യാറാക്കി വരികയാണ്. ഇതിൻറെ പ്രാരംഭ നടപടിയായി  ചൊവ്വാഴ്ച വൈകീട്ട് ചൈനീസ് നയതന്ത്ര ഉദ്യോഗസ്ഥസംഘം ഫോര്‍ട്ടുകൊച്ചി സന്ദര്‍ശിച്ചു.ഫോര്‍ട്ടുകൊച്ചിയിലെ മുഴുവന്‍ ചീനവലകളും തനിമ നിലനിര്‍ത്തി സംരക്ഷിക്കുന്നതിന് ആവശ്യമായ സഹായം ചൈനീസ് സര്‍ക്കാര്‍ നൽകുമെന്നവർ അറിയിച്ചു. പണ്ട് കാലത്ത് തടികളാണ് ചീനവല നിർമ്മിക്കാനായി ഉപയോഗിച്ചിരുന്നത്. എന്നാൽ ഇവയ്ക്ക് വലിയ ചെലവുവരുന്നതിനാല്‍ അടുത്തകാലത്ത് തടിക്കുപകരം ഇരുമ്പുപൈപ്പുകളാണ് ചീനവലയ്ക്ക് ഉപയോഗിച്ചിരുന്നത്. ചീന വലകള്‍ക്കൊപ്പം, ഫോര്‍ട്ടുകൊച്ചിയിലെ നടപ്പാതകള്‍ നവീകരിക്കുന്നതിനും ആധുനികരീതിയില്‍ മീന്‍വിൽപന  സ്റ്റാളുകള്‍ നിര്‍മിക്കുന്നതിനും ആവശ്യമായ സഹായം ചൈനീസ് സർക്കാർ നൽകുമെന്നും ചൈനീസ് നയനത്ര ഉദ്യോഗസ്ഥസംഘം അറിയിച്ചു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News