Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ചൈന : രാത്രിവരെ ഒരു കുഴപ്പവുമില്ലാതെ ശുദ്ധമായി ഒഴുകികൊണ്ടിരുന്ന നദിയാണ് രാവിലെ ചുവപ്പു നിറമായി കാണപ്പെട്ടത് .ചൈനയിലെ സിയാംഗ് പ്രവിശ്യയിലെ നദിയാണ് ജനങ്ങള്‍ക്ക് ആശങ്ക നിറച്ചുകൊണ്ട് ചുവപ്പു നദിയായി ഒഴുകിയത്.
–
–
ഏകദേശം ആറ് മണിയോടെയാണ് നദിയുടെ നിറം മാറുവാന്‍ തുടങ്ങിയത്. കുറച്ചു സമയങ്ങള്‍ക്കകം നദി മുഴുവന്‍ കടും ചുവപ്പ് നിറത്തിലായി മാറുകയായിരുന്നു.നിറം മാറ്റത്തിന്റെ കാരണം വ്യക്തമല്ലെങ്കിലും വന്‍തോതില്‍ മാലിന്യങ്ങള്‍ തള്ളുന്നതാകാം ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണമെന്നാണ് പരിസ്ഥിസംരക്ഷകരുടെ വിലയിരുത്തൽ. കൂടാതെ ആരെങ്കിലും ബോധപൂര്‍വ്വം ചെയ്തതാണോയെന്ന സംശയവുമുണ്ട്.
–
–
വെന്‍സൂ എന്‍വയോണ്‍മെന്റല്‍ പ്രൊട്ടക്ഷന്‍ ബ്യൂറോ വെള്ളത്തിന്റെ സാംപിളുകള്‍ പരിശോധനയ്ക്കായി എടുത്തിട്ടുണ്ട്.അതേസമയം നദിയോട് ചേര്‍ന്ന് ഒരു പേപ്പര്‍ നിര്‍മ്മാണ കമ്പനി, ഫുഡ് കളറിംഗ് കമ്പനി, വസ്ത്ര നിര്‍മ്മാണ സ്ഥാപനം എന്നിവ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവയില്‍ നിന്നും കളറുകള്‍ എന്തെങ്കിലും നദിയില്‍ കലര്‍ന്നതാകുമോ എന്നും സംശയിക്കുന്നുണ്ട്.സംഭവത്തെ കുറിച്ച് കൂടുതല്‍ അന്വേഷണം നടന്നു വരുകയാണെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
–
–
–
Leave a Reply