Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബെയ്ജിംഗ്: കാമുകനെ കാണാന്‍ രാത്രിയില്‍ ക്യാമ്പസിൻറെ വൈദ്യുത വേലി ചാടിക്കടക്കാന്‍ ശ്രമിക്കവേ ഷോക്കേറ്റ് വിദ്യാർഥി മരിച്ചു.ചൈനയിലെ യുനാന്‍ പ്രവിശ്യയിലെ ജിയോ ചിന്‍(22) എന്ന വിദ്യാര്‍ഥിനിയാണ് മരിച്ചത്.കഴിഞ്ഞ ദിവസം പുലര്‍ച്ചെ സഹപാഠികളാണ് ടി-ഷര്‍ട്ടും ഷോര്‍ട്‌സും മാത്രം ധരിച്ച് കമ്പിവേലിയില്‍ കുരുങ്ങിക്കിടക്കുന്ന ജിയോ ചിന്നിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.കാമ്പസില്‍ പുറത്ത് നിന്ന് ആരും അതിക്രമിച്ച് കയറാതിരിക്കാനായിരുന്നു ക്യാമ്പസ് മതിലിൽ വൈദ്യുത വേലി കെട്ടിയിരുന്നത്.ഈ വേലിയില്‍ വൈദ്യുതി കടത്തിവിട്ടിട്ടുമുണ്ട്.കാമുകനെ കാണാൻ മതിലില്‍ കയറി കമ്പിവേലി മറികടന്ന് പോകാന്‍ ശ്രമിയ്ക്കുന്നതിനിടെയാണ് പെണ്‍കുട്ടിക്ക് ഷോക്കേറ്റത്. ക്യാമ്പസിനകത്ത് ചിലർ അതിക്രമിച്ചു കയറിയതിനെ തുടര്‍ന്നാണ് മതിലിനുമുകളില്‍ കമ്പിവേലി സ്ഥാപിച്ച് വൈദ്യുതി കടത്തിവിടാന്‍ തീരുമാനിച്ചതെന്ന് അധികൃതര്‍ പറയുന്നു.സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം നടത്തുന്നുണ്ട്.
Leave a Reply