Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 3:40 am

Menu

Published on December 17, 2014 at 3:31 pm

കാമുകനൊപ്പം സീറ്റ് കിട്ടിയില്ല; യാത്രക്കാരി എയര്‍ ഹോസ്ററസിന്റെ മുഖത്തേക്ക് ചൂടുവെള്ളം ഒഴിച്ചു

chinese-woman-attacks-plane-crew-with-hot-water

ബാങ്കോക്:  യാത്രക്കാരി എയര്‍ഹോസ്റ്റസിനെ ആക്രമിക്കുകയും മുഖത്ത് ചൂടുവെള്ളം ഒഴിക്കുകയും ചെയ്തതിനെ തുടര്‍ന്ന്  വിമാനം തിരിച്ചുവിട്ടു. ബാങ്കോക്കില്‍നിന്ന് ചൈനയിലേക്ക് വരുകയായിരുന്ന തായ് എയര്‍ ഏഷ്യാ  വിമാനത്തിലാണ്  ഇത്തരം നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. കിഴക്കന്‍ ചൈനയിലെ നഞ്ജിംഗിലേക്ക് പോകുകയായിരുന്നു യുവതിയും സുഹൃത്തും. കാമുകനൊപ്പം സീറ്റ് കിട്ടാത്തതിനെ തുടര്‍ന്ന് പ്രകോപിതയായ യുവതി   എയര്‍ഹോസ്റ്റസിൻറെ മുഖത്തേക്ക് ചൂടുവെള്ളം ഒഴിക്കുകയും കൈവശമുണ്ടായിരുന്ന ന്യൂഡിൽസ്  വലിച്ചെറിയുകയുമായിരുന്നു. കൂടെയുണ്ടായിരുന്നയാള്‍ വിമാനം തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. സംഭവം നടന്നയുടനെ തായ് എയര്‍ ഏഷ്യാ വിമാനത്തിന്‍െറ പൈലറ്റ് യാത്രക്കാരെ വിളിച്ച് പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍, പ്രശ്നത്തിനു പരിഹാരമാകാത്തതിനാല്‍ വിമാനം തിരിച്ച് ബാങ്കോക്കിലേക്ക് പറത്തി പ്രശ്നമുണ്ടാക്കിയ യാത്രരെ ഇറക്കിവിട്ടു.വിമാനത്തില്‍ യാത്രക്കാരന്‍ ബോംബ് ഭീഷണി ഉയര്‍ത്തുന്ന ദൃശ്യങ്ങള്‍ ചൈന നാഷനല്‍ റേഡിയോ ഇന്‍റര്‍നെറ്റില്‍ പോസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്നാണ് യാത്രക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ചൈന അറിയിച്ചത്. എന്നാല്‍, എന്തു നടപടിയാണ് എടുക്കുക എന്നു വ്യക്തമാക്കിയിട്ടില്ല.

passenger - air hostes

passenger - air hostes1jpg

passenger - air hostes2jpg

Loading...

Leave a Reply

Your email address will not be published.

More News