Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ജിമിക്കി കമ്മൽ പാട്ടുമായി ബന്ധപ്പെട്ട് അഭിപ്രായം പറഞ്ഞു പുലിവാല് പിടിച്ചു ട്രോളന്മാരുടെ മൊത്തം ഭാവനകൾക്ക് ഇരയായ ചിന്ത ജെറോം വീണ്ടും വാർത്തകളിൽ ഇടം നേടുകയാണ്. പക്ഷെ ഇത്തവണ ജിമിക്കി കമ്മലോ സിനിമയോ ഒന്നുമല്ല വിഷയം. പകരം ഇന്ത്യ-ന്യൂസിലാന്‍ഡ് ട്വന്റി20 മത്സരം കാണാൻ ഗാലറിയിൽ മുഖ്യമന്ത്രിയുടെ ചിത്രവുമായി ചിന്ത ജെറോം വന്നതാണ് പുതുതായി വാർത്തകളിൽ ഇടം നേടിയിരിക്കുന്നത്.
തിരുവനന്തപുരം കാര്യവട്ടത്തെ സ്റ്റേഡിയത്തിൽ മഴയിൽ കുതിർന്ന കളി കാണാൻ എത്തിയവരിൽ ചിന്ത ജെറോമും ഉണ്ടായിരുന്നു. ഇന്ത്യ-ന്യൂസിലാന്‍ഡ് ട്വന്റി20 പരമ്ബരയിലെ അവസാന മത്സരമാണ് കഴിഞ്ഞദിവസം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്നത്. മഴ കാരണം കളി മുടങ്ങിയെന്ന് കരുതിയെങ്കിലും അവസാനം ഓവറുകൾ വെട്ടിച്ചുരുക്കി കാളി ആരംഭിക്കുകയും കളിയിൽ ഇന്ത്യ ജയിക്കുകയും പരമ്പര നേടുകയും ചെയ്തിരുന്നു.
മത്സരം കാണാൻ എത്തിയവർ ഓരോരുത്തരും തങ്ങളുടെ പ്രിയപ്പെട്ട താരങ്ങളുടെ ചിത്രങ്ങളും പ്ലക്കാർഡുകളും കൊണ്ടുവന്നപ്പോൾ ചിന്താ ജെറോം കൊണ്ടുവന്നത് മുഖ്യമന്ത്രി പിണറായി വിജയൻറെ ചിത്രമായിരുന്നു. അതോടെ ചിന്താ ജെറോം അവിടെയും ശ്രദ്ധയാകർഷിക്കുകയുണ്ടായി. ലോകം മൊത്തം വീക്ഷിക്കുന്ന ഒരു മത്സരത്തിൽ കേരളം രാഷ്ട്രീയത്തെ ഉയർത്തിക്കാണിച്ചതിൽ പലരും ചിന്തയെ അനുകൂലിച്ചു വന്നിരിക്കുകയാണ് ഇപ്പോൾ. അതേസമയം കളിയെ രാഷ്ട്രീയവൽക്കരിച്ചതിനു ചിന്തയോടുള്ള വിയോജിപ്പ് പ്രകടിപ്പിച്ചും പലരും രംഗത്തു വന്നിട്ടുണ്ട്.
Leave a Reply