Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 22, 2025 12:02 pm

Menu

Published on January 30, 2015 at 3:00 pm

മുറികളുടെ നിറങ്ങളും മനുഷ്യന്‍റെ മനോഭാവവും ..!!

choose-paint-colors-to-lift-your-mood

മുറികളുടെ സൗന്ദര്യത്തിന് പ്രധാനമായി ഉപയോഗിക്കുന്ന ഒന്നാണ് നിറങ്ങൾ. മുറികളുടെ വ്യത്യസ്തത നിര്‍ണയിക്കുന്നതിന് നിറങ്ങൾക്കുള്ള പങ്ക് വളരെ വലുതാണ് . മാത്രമല്ല  മനുഷ്യൻറെ   മാനസികാവസ്ഥയെ സ്വാധീനിക്കാനുള്ള കഴിവും നിറങ്ങള്‍ക്കുണ്ട്.  അതുകൊണ്ട് തന്നെ മുറികൾക്കായി നിറങ്ങൾ തെരഞ്ഞെടുക്കുമ്പോഴും പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമുണ്ട്.  നിറങ്ങള്‍ കാഴ്ചക്കാരനില്‍ സൃഷ്ടിക്കുന്ന മാനസികാവസ്ഥയെ അടിസ്ഥാനമാക്കി അവയെ മൂന്നായി തരംതിരിച്ചിരിക്കുന്നു. കാഴ്ചക്കാരില്‍ ഉണര്‍വും ആത്മവിശ്വാസവും ജനിപ്പിക്കുന്ന മഞ്ഞ, ചുവപ്പ്, ഓറഞ്ച് തുടങ്ങിയ ‘വാം’ നിറങ്ങളും മനസ്സില്‍ ശാന്തിയും കുളിര്‍മയും സൃഷ്ടിക്കുന്ന നീലയും പച്ചയുമടങ്ങിയ ‘കൂള്‍’ നിറങ്ങളും പ്രകൃതിയുടെ സ്വാഭാവികത നല്‍കുന്ന വെള്ള, തവിട്ട്, ഗ്രേ തുടങ്ങിയ ‘ന്യൂട്രല്‍’ നിറങ്ങളുമാണവ.മുറികൾക്ക്  നൽകേണ്ട നിറങ്ങളും അവ എങ്ങനെയൊക്കെ മനുഷ്യ മനസ്സിനെ സ്വാധീനിക്കുന്നു എന്നതിനെ കുറിച്ചാണ് ചുവടെ പറയുന്നത്…

നീല

നീല രോഗശാന്തിയുടെ നിറമാണ്.ശരീരത്തിലെ രാസവസ്തുക്കളുടെ നിർമ്മാണത്തിന് നീല നിറം കാണുന്നത് വഴിയൊരുക്കുന്നു.വിശപ്പിനെ  തടയാൻ   നീലനിറം സഹായിക്കുന്നു. ബ്ലൂബെറി (ഒരു തരത്തിലുള്ള പഴം) ഒഴികെ വേറെ ഒരുതരത്തിലുള്ള ഭക്ഷണപദാർത്ഥങ്ങളും നീല നിറത്തിലായി ഇല്ല.അതുകൊണ്ട് തന്നെ ഈ നിറം കാണുന്നത് ഭക്ഷണം കഴിക്കുന്നതിനുള്ള നമ്മുടെ ആസക്തി കുറയ്ക്കുവാൻ   സഹായിക്കുന്നു.  ബ്ലഡ് പ്രഷർ കുറയ്ക്കുന്നതിനും ഹൃദയമിടിപ്പിന്റെ  വേഗതയെ കുറയ്ക്കുന്നതിനും സഹായകമാകുന്നു.മനസ്സിനെ ശാന്തമാക്കാനുള്ള കഴിവ് ഈ നിറത്തിനുണ്ട്.ബാത്ത് റൂമിലും ബെഡ് റൂമിലും നീല നിറം കുടുക്കുന്നത് നന്നായിരിക്കും.വാമെർ നീല  പെറിവിങ്കിൾ , ബ്രൈറ്റ് ബ്ലൂ   (കെറുലിൻ,ടോർകിസ) തുടങ്ങിയ നിറങ്ങളും ഉപയോഗിക്കാവുന്നതാണ്.

blue color oom
പർപ്പിൾ
വളരെയധികം നിഗൂഡതകൾ അടങ്ങിയ ഒരു നിറമായ പർപ്പിൾ   അഭൂർവമായാണ് കാണപ്പെടാറ്. രാജകീയത്വം നിറഞ്ഞ അനുഭൂതിയാണ് ഈ നിറം മുറികൾക്ക് നൽകുന്നത്.കടും നിറത്തിലുള്ള പർപ്പിൾ (എഗ്പ്ലാന്റ്) ആണ് ഉപയോഗിക്കുന്നതെങ്കിൽ ആഡംബരവും ,സംസകാരമുള്ളതും ആയ വ്യക്തിത്വം മനസ്സിന് ഈ നിറം പ്രാധാനം ചെയ്യുന്നു .  ഇളം പർപ്പിൾ നിറങ്ങളായ  ലാവണ്ടർ,ലൈലാക് തുടങ്ങിയവ ബെഡ്റൂമുകളിൽ ഉപയോഗിക്കുന്നതും മനസ്സിനെ ശാന്തമാക്കാൻ സഹായകമാണ്  തന്നെയാണ്.

purple color room

പച്ച

ഒരുമയും സമാധാനവും പ്രാധാനം ചെയ്യാൻ ഈ നിറത്തിന് കഴിയും. മാത്രമല്ല  ശ്വസനത്തിന്റെ     വേഗത കുറയ്ക്കാൻ സാധിക്കുന്നു. പച്ച യുടെ കൂടെ മഞ്ഞ,നീല തുടങ്ങിയ നിറങ്ങൾ കൂടിക്കലർത്തി ഉപയോഗിക്കാം.

green color room

ചുകപ്പ്

അധികാരത്തെയും മനശക്തിയേയും പ്രധാനം ചെയ്യുന്നതിന് ചുകപ്പ് നിറം സഹായകമാകുന്നു. മുറികൾക്ക് കരുത്ത് നൽകാൻ ഈ നിറത്തിന് കഴിയും.  നിങ്ങളെ ആവേശഭരിതരാക്കാൻ ഈ നിറത്തിന് കഴിയുന്നു.  സ്വീകരണ മുറികളിലും,ഡൈനിംഗ് മുറികളിലും ഈ നിറം ഉപയോഗിക്കുന്നത് വഴി വ്യക്തികളുമായി സംഭാഷണം നടത്തുമ്പോൾ ആവേശം പകരാൻ ഈ നിറത്തിന് കഴിയുന്നു.മാത്രമല്ല ഹൃദയസബന്ധമായ    അസുഖങ്ങളെ നിയന്ത്രിക്കാൻ സാധിക്കുന്നു.

red color

പിങ്ക്

പിങ്കിന്റെ കൂടെ ചുകപ്പ് ഷെയ്ഡായിട്ടാണ്   പൊതുവെ കാണാറുള്ളത്.അതുകൊണ്ട് തന്നെ രണ്ട് നിറങ്ങളുടെ സ്വഭാവങ്ങൾ ചേർന്ന അനുഭവമാണ്  നിങ്ങൾക്കുണ്ടാവുക. പ്രണയം ,പ്രതികരണമനോഭാവം എന്നീ   പിങ്കിന്റെ ഗുണവും ച്ചുകപ്പിന്റെ ഗുണമായ ലൈംഗികത എന്നിവ ഉണ്ടാക്കാൻ ഈ നിറത്തിന് കഴിയുന്നു.

pink

മഞ്ഞ

ശക്തിയെ പ്രാധാനം ചെയ്യാൻ മഞ്ഞ നിറത്തിന് കഴിവുണ്ട്.മഞ്ഞ  കടുത്ത നിറമായതിനാൽ കണ്ണിനെ ബാധിക്കാൻ സാധ്യതകൂടുതലാണ്.സന്തോഷവും ആനന്ദകാരമായ അനുഭൂതിയുണ്ടാക്കാൻ ഇതിന് കഴിയുന്നു.ബാത്ത്റൂം ,അടുക്കള ,ഡൈനിംഗ് റൂം എന്നിവിടങ്ങളിൽ മഞ്ഞ നിറം ഉപയോഗിക്കുന്നത് നന്നായിരിക്കും. ഒരിക്കലും വീടിനു  മുഴുവനായി ഈ നിറം ഉപയോഗിക്കരുത്.

yellow

ഓറഞ്ച്

ആത്മവിശ്വാസം നൽകാൻ ഓറഞ്ച് നിറത്തിന് കഴിയും. മാത്രമല്ല യുവത്വം നിലനിർത്താനും ഈ നിറത്തിതിനാകുന്നു.അത്ഭുതം ജനിപ്പിക്കുന്നതിനും,ഉന്മേഷത്തിനും ഈ നിറം ഉത്തമമാണ്.സ്വീകരണ മുറികളിലോബെഡ് റൂമിലോ  ഒരിക്കലും ഈ നിറം ഉപയോഗിക്കാരുത്.മറിച്ച് എക്സസൈസ്‌ ചെയ്യുന്ന മുറികൾക്ക് ഈ നിറം നൽകാം.

orange

ബ്രൗണ്‍

ഭൂമിയേയും പ്രകൃതിയേയും ആണ് ഈ നിറം അടയാളപ്പെടുത്തുന്നത്. ആത്മവിശ്വാസവും സുരക്ഷിതത്വവും പ്രധാനം ചെയ്യാൻ ഈ നിറത്തിന് കഴിയുന്നു. ഇതുകൊണ്ട് തന്നെ ആളുകളുമായി സംഭാഷണം നടത്തുന്നതിന്  ആവേശം പകരാൻ ഈ നിറം സഹായിക്കുന്നു. സ്ത്രീകളെക്കാളും പുരുഷന്മാരാണ് ഈ നിറം പൊതുവെ ഇഷ്ടപ്പെടുന്നത്.

brown color

കറുപ്പ്

പഒരു തരത്തിലുള്ള ഉത്തെജനമോ ശാന്തതയോ നൽകാൻ ഈ നിറത്തിന് കഴിയില്ല.ദു :ഖ സൂചകമായാണ് കറുപ്പിനെ എല്ലാവരും കാണുന്നത്. വികാരങ്ങളെ  മറച്ചുപിടിക്കാൻ  ചിലയാളുകൾ കറുപ്പ് നിറം ഉപയോഗിക്കാറുണ്ട്.

black

വെള്ള  

ശാന്തതയ്ക്കുള്ള പ്രതീകമായാണ് ആളുകൾ  വെള്ള നിറത്തെ  ഉപയോഗിക്കുന്നത്.ശുദ്ധതയും വൃത്തിയും നൽകാൻ ഈ നിറത്തിന് കഴിയുംമരണാന്തരമുള്ള ആചാരങ്ങളുടെ ഭാഗമായി ആളുകൾ ഈ നിറം തിരഞ്ഞെടുക്കാറുണ്ട്.

white

നിറങ്ങൾ – വാളുകൾക്കും   സീലിംഗുകൾക്കും   

ഒരു വീടിന്റെ തലയെടുപ്പ് സീലിംഗുമായി  ബന്ധപ്പെട്ടിരിക്കുന്നു. പൊതുവെ സീലിംഗിന്  വെള്ളനിറമാണ് കൊടുക്കാറ്.ഇതിന് കാരണം ലൈറ്റ് നിറത്തിലുള്ള പെയിന്റ് സീലിംഗിന് നൽകുമ്പോൾ റൂമിന്റെ വാൾ  വലുതായും മറിച്ച് ബ്രൈറ്റ് നിറങ്ങൾ നൽകുമ്പോൾ വാൾ ചെറുതായും കാണുന്നു.

walls and seeling

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News