Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
അടുത്തകാലത്തായി ഏറെ ചർച്ച ചെയ്യപ്പെട്ട വിഷയമായിരുന്നു ലോകാവസാനം.നിരവധി പ്രവചനങ്ങളായിരുന്നു ലോകാവസാനത്തെ കുറിച്ച് നടത്തിയിരുന്നത്.എന്നാൽ ഇതിനിയൊക്കെ ശക്തമായി തന്നെ അതിജീവിച്ച മനുഷ്യ സമൂഹത്തിന് ഇന്ന് വീണ്ടും ഒരു പരീക്ഷണം കൂടി.ബുധനാഴ്ച ലോകം അവസാനിക്കുമെന്നാണ് ഇ ബൈബിള്‍ എന്ന ക്രിസ്തീയ ഓണ്‍ലൈന്‍ കൂട്ടായ്മയുടെ പ്രവചനം.ഒക്ടോബര്‍ ഏഴ് ലോകത്തിന്റെ അന്ത്യദിനമാകുമെന്നാണെന്ന് ബൈബിള്‍ സന്ദേശങ്ങള്‍ വ്യക്തമാക്കുന്നതെന്ന് ഫിലാഡല്‍ഫിയ ആസ്ഥാനമായ ഇ-ബൈബിളിന്റെ സ്ഥാപക നേതാവ് ക്രിസ് മക്കാന്‍ പറയുന്നത്.2011 മേയ് 21-ന് ലോകം അവസാനിക്കുമെന്ന സുവിശേഷപ്രസംഗകന്‍ ഹരോള്‍ഡ് കാന്പിംഗിന്റെ പ്രവചനത്തില്‍ ചില സത്യങ്ങളുണ്ടെന്നും ഇ-ബൈബിള്‍ കൂട്ടായ്മ വിശ്വസിക്കുന്നു. അത് ദൈവത്തിന്റെ അവസാന വിധി പ്രഖ്യാപന ദിനമായിരുന്നു എന്നാണറിയുന്നത് . ‘ഇന്ന്’ സംഭവിക്കാന്‍ പോകുന്ന ലോകാവസാനത്തില്‍ നിന്ന് ഏതൊക്കെ വിശ്വാസികള്‍ രക്ഷപ്പെടണമെന്ന് തിരഞ്ഞെടുക്കുന്നത് ദൈവം അന്നേ നിര്‍ത്തിയെന്നും ക്രിസ് മക്കാന്‍ പറയുന്നു. തന്റെ പ്രസ്താവനയില്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുകയാണ് അദ്ദേഹം.മായന്‍ കലണ്ടര്‍ പ്രകാരം 2012ലേയും കഴിഞ്ഞ സെപ്തംബറിലെ സൂപ്പര്‍മൂണിനും ,ഏതു ദിവസം വേണമെങ്കിലും ലോകം അവസാനിക്കാമെന്നായിരുന്നു.സംഭവം എന്തുതന്നെയായാലും ഈ പ്രവചനമെങ്കിലും ഫലിക്കുമോ അതോ ഇല്ലയോ എന്ന് നമുക്ക് കാത്തിരുന്ന് കാണാം…
–
–
Leave a Reply