Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 23, 2024 6:18 pm

Menu

Published on October 6, 2017 at 12:52 pm

കന്യാസ്ത്രീകളുടെ ജിമിക്കി കമ്മൽ ഡാൻസ് വൈറൽ…!

christian-nuns-dances-with-jimikki-kammal

ലാല്‍ ജോസ് ചിത്രമായ വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തിലെ ജിമിക്കി കമ്മല്‍ എല്ലാവരും ഇരുകൈയും നീട്ടി ഏറ്റെടുത്ത ഗാനമാണ്. ഈ ഗാനത്തിന് ഒട്ടനവധി വീഡിയോ വേര്‍ഷനുകളാണ്‌ ഇതിനോടകം തന്നെ സോഷ്യൽമീഡിയകളിൽ വന്നിട്ടുള്ളത്. ഒടുവിൽ ഗാനത്തിന്റെ ആവേശം ഒന്നു കുറഞ്ഞപ്പോഴാണ് മോഹന്‍ലാലിൻറെ വരവ്. മോഹന്‍ലാല്‍ തന്നെ ഈ ഗാനത്തിന് ചുവട് വെച്ചപ്പോള്‍ ഈ ഗാനം വീണ്ടും പഴയതിനേക്കാള്‍ ആവേശമാവുകയായിരുന്നു. ഇപ്പോഴിതാ മറ്റൊരു ജിമിക്കി കമ്മല്‍ വേര്‍ഷന്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. കന്യാസ്ത്രീകളാണ് ഈ വീഡിയോയിലെ താരങ്ങള്‍. ശിരോവസ്ത്രം ധരിച്ച് കുപ്പായത്തിന് മുകളില്‍ ലുങ്കി മടക്കിക്കുത്തി കന്യാസ്ത്രീകളാണ് ഈ ഗാനത്തിന് ഇപ്പോൾ ചുവടുവെയ്ക്കുന്നത്. നാലര ലക്ഷത്തോളം പേരാണ് ഇതിനോടകം തന്നെ ഈ വീഡിയോ കണ്ടത്. പതിനായിരത്തിലധികം തവണ ഈ വീഡിയോ ഷെയര്‍ ചെയ്യപ്പെട്ടുകഴിഞ്ഞു.

Loading...

Leave a Reply

Your email address will not be published.

More News