Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 9:01 pm

Menu

Published on November 5, 2014 at 10:51 am

പാകിസ്ഥാനിൽ ഖുറാനെ നിന്ദുച്ചുവെന്ന് ആരോപിച്ച് ക്രിസ്ത്യന് ദമ്പതികളെ കത്തിച്ചുകൊന്നു

christians-beaten-to-death-for-allegedly-desecrating-quran-in-pakistan

ലാഹോർ : പാകിസ്ഥാനിൽ ഇസ്ലാം മത ഗ്രന്ഥമായ ഖുറാനെ നിന്ദുച്ചുവെന്ന് ആരോപിച്ച് ക്രിസ്ത്യന്‍ ദമ്പതികളെ ജനക്കൂട്ടം അടിച്ചുകൊന്നു.അതിനുശേഷം മൃതദേഹം ഇഷ്ടിക ചൂളയിലിട്ട് കത്തിച്ചു.ലാഹോര്‍ നഗരത്തിന് ആറുപത് കിലോമീറ്റര്‍ തെക്കുപടിഞ്ഞാറുള്ള കോട്ട് രാധാകൃഷ്ണ എന്ന സ്ഥലത്താണ് ലോകത്തെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്. ഷമാ,ഷഹസാദ് ദമ്പതികള്‍ക്ക് നേരെയാണ് ക്രൂരത അരങ്ങേറിയത്.ലാഹോറിലെ ഇഷ്ടിക ചൂളയിലെ തൊഴിലാളികളായിരുന്നു ഇരുവരും.ഖുറാെന പകര്‍പ്പ് ദമ്പതികള്‍ നശിപ്പിച്ചുവെന്ന് ആരോപിച്ച് ഒരു സംഘം ആളുകള്‍ ദമ്പതികളെ മര്‍ദ്ദിച്ച് അവശരാക്കിയ ശേഷം ഇവര്‍ പണിയെടുത്തിരുന്ന ഇഷ്ടിക ചൂളയില്‍ കൊണ്ടുപൊയി മൃതദേഹങ്ങൾ കത്തിക്കുകയായിരുന്നു.കൊലപാതകങ്ങള്‍ അന്വേഷിക്കാന്‍ പഞ്ചാബ് മുഖ്യമന്ത്രി ഷഹബാസ് ശരീഫ് മൂന്നംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News