Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 24, 2026 7:58 pm

Menu

Published on August 28, 2014 at 12:58 pm

ഉത്തര്‍പ്രദേശിൽ ഒരു രാത്രി കൊണ്ട് ക്രിസ്ത്യന്‍ പള്ളി ക്ഷേത്രമായി മാറി

church-turned-into-temple

അലിഗഡ്: ഉത്തര്‍പ്രദേശിലെ അലിഗഢില്‍ ഒറ്റ രാത്രി കൊണ്ട് ക്രിസ്ത്യന്‍ പള്ളി ക്ഷേത്രമായി മാറി. സെവന്ത് ഡേ അഡ്വന്‍റിസ്റ്റ് വിഭാഗത്തിലെ 72 പേരാണ് കൂട്ടത്തോടെ ഹിന്ദു മതത്തിലേക്ക് തിരിച്ചെത്തിയതോടെയാണിത്.മുന്‍പ് ഹൈന്ദവരായിരുന്ന ഇവര്‍ 1995ലാണ് ക്രിസ്തു മതത്തിലേക്ക് മാറിയത്. അന്ന് പ്രാര്‍ഥനകള്‍ക്കായി ഉപയോഗിച്ചിരുന്ന പള്ളിയില്‍ ചൊവ്വാഴ്ച ശിവന്‍െറ ചിത്രം പതിച്ച് ശുദ്ധികലശം നടത്തിയാണ് ക്ഷേത്രമാക്കി മാറ്റിയത്. അലിഗഡിൽ നിന്ന് 30 കിലോമീറ്റർ അകലെയാണു ക്ഷേത്രം. .എന്നാല്‍, സംഭവത്തെ ന്യായീകരിച്ച് സംഘ നേതാക്കള്‍ രംഗത്തെ ത്തി. സംഭവത്തിൽ ഗൂഢാലോചനയുണ്ടെന്ന് അലിഗറിൽ അഭിഭാഷകനും ക്രിസ്ത്യൻ നേതാവുമായ ഒസ്മണ്ട് ചാൾസ് പറയുന്നു. ‘തിരിച്ചുവരവ് സംഭവം ഒരു ഗൂഢാലോചന പോലെ തോന്നിപ്പിക്കുന്നു. ചിലപ്പോൾ നാം ലൗ ജിഹാദിനെക്കുറിച്ച് കേൾക്കുന്നു. ഇപ്പോൾ തിരിച്ചുവരവും. ഒരു ഹിന്ദു രാഷ്ട്ര നിർമ്മാണത്തിന്റെ അടയാളമാണോ ഇതെല്ലാം?’ അദ്ദേഹം ചോദിക്കുന്നു. സെവൻത് ഡേ അഡ്വന്റിസ്റ്റുകളുടെ പള്ളിക്കുള്ളിൽ ശുദ്ധികലശ പൂജ നടന്നതായി ഫാദർ ജോനാഥൻ ലാൽ പറഞ്ഞു. ഇത്തരം സംഭവങ്ങൾ നടക്കാൻ പാടില്ലായിരുന്നുവെന്നും വിശ്വാസം തീർത്തും വ്യക്തിപരമായ കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഈ സംഭവത്തെക്കുറിച്ചു ചോദിച്ചാൽ ഗ്രാമീണരെല്ലാം ഒരു മറുപടിയും പറയാതെ വിട്ടിലേക്കോടി ഒളിക്കുകയാണ്. പ്രദേശത്ത് പൊലീസിന്റെ സാന്നിധ്യവും ആശങ്കയുണ്ടാക്കുന്നു. ‘എന്നോടൊന്നും ചോദിക്കരുത്. എന്താണ് സംഭവിച്ചതെന്ന് എനിക്കറിയില്ല,’ വിവരമാരാഞ്ഞപ്പോൾ ഒരു യുവാവ് ഇങ്ങനെ പറഞ്ഞ് തിടുക്കത്തിൽ ഒഴിഞ്ഞു മാറി.

ഈ സംഭവത്തെക്കുറിച്ചു ചോദിച്ചാൽ ഗ്രാമീണരെല്ലാം ഒരു മറുപടിയും പറയാതെ വിട്ടിലേക്കോടി ഒളിക്കുകയാണ്. പ്രദേശത്ത് പൊലീസിന്റെ സാന്നിധ്യവും ആശങ്കയുണ്ടാക്കുന്നു. ‘എന്നോടൊന്നും ചോദിക്കരുത്. എന്താണ് സംഭവിച്ചതെന്ന് എനിക്കറിയില്ല,’ വിവരമാരാഞ്ഞപ്പോൾ ഒരു യുവാവ് ഇങ്ങനെ പറഞ്ഞ് തിടുക്കത്തിൽ ഒഴിഞ്ഞു മാറി. – See more at: http://www.marunadanmalayali.com/news/india/church-turned-into-temple-after-72-valmikis-reconvert-to-hinduism-1972#sthash.U3PxErWe.dpuf

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News