Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 3:46 pm

Menu

Published on March 15, 2017 at 12:39 pm

മുതലയുടെ വായില്‍ തലയിട്ട് അഭ്യാസം; പരിശീലകനു സംഭവിച്ചത്?

circus-animal-crocodile-attack-vietnam

സര്‍ക്കസില്‍ മൃഗങ്ങളെയും മറ്റും ഉപയോഗിച്ചുള്ള അഭ്യാസ പ്രകടനങ്ങള്‍ക്ക് നല്ല മാര്‍ക്കറ്റാണ്. പല പരിശീലകരും ഇത്തരം അഭ്യാസങ്ങളില്‍ ഏര്‍പ്പെടുന്നവരുമാണ്.

ഇത്തരത്തില്‍ മുതലയുടെ വായില്‍ കയ്യും തലയുമെല്ലാമിട്ട് അഭ്യാസം കാണിക്കുന്നവരും ധാരാളമുണ്ട്. എതു നിമിഷവും അപകടം മണത്താണ് ഇത്തരം പ്രകടനങ്ങളും. ഇത്തരത്തില്‍ ഒരു അപകടമാണ് വിയറ്റ്‌നാമിലെ ഒരു പരിശീലകന് സംഭവിച്ചത്.

circus-animal-crocodile-attack-vietnam

മുതലയുടെ വായില്‍ തലയിട്ട് അഭ്യാസ പ്രകടനം നടത്തിയ പരിശീലകന്റെ മുഖത്തിന്റെ ഒരു ഭാഗമാണ് മുതല കടിച്ചു കീറിയത്. ഗുരുതരമായി പരിക്കേറ്റ പരിശീലകന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

വിയറ്റ്‌നാമിലെ ലിംകാ കമ്മ്യൂണേ എന്ന പ്രദേശത്ത് നടത്തിയ അഭ്യാസപ്രകടനത്തിനിടെയായിരുന്നു സംഭവം. സര്‍ക്കസ് കാണാനെത്തിയവരില്‍ ഒരാള്‍ പകര്‍ത്തിയ വീഡിയോയിലൂടെയാണ് സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നത്.

മുതലയുടെ തുറന്ന വായിലേക്ക് പരിശീലകരില്‍ ഒരാള്‍ തല വയ്ക്കാന്‍ ശ്രമിക്കുന്നതും മുഖത്ത് പിടുത്തമിട്ട മുതല കടിച്ചു കുടയുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. കടിച്ചുകുടഞ്ഞ ഉടന്‍ മുതല പിടിവിട്ടതിനാല്‍ പരിശീലകന് ജീവന്‍ തിരിച്ചുകിട്ടി.

പരിശീലകന്റെ മുഖത്ത് മുതല പിടിമുറുക്കിയ ഉടന്‍ കാണികളില്‍ നിന്ന് അലര്‍ച്ചയും കരച്ചിലുമെല്ലാം ഉയരുന്നതും വീഡിയോയില്‍ വ്യക്തമാണ്. ഇതേ സര്‍ക്കസില്‍ സ്ഥിരമായി ഈ അഭ്യാസം കാണിക്കുന്ന ആള്‍ക്കാണ് അപകടം സംഭവിച്ചത്.

സാധാരണ ഇരയെ പിടികൂടിയാല്‍ അത്ര വേഗത്തില്‍ വിടുന്ന സ്വഭാവം മുതലയ്ക്കില്ല. പരിശീലകന്റെ ഭാഗ്യം കൊണ്ടാണ് മുതല പെട്ടെന്ന് പിടിവിട്ടത്. എന്നാല്‍ മുറിവ് ആഴത്തിലുള്ളതായതിനാല്‍ ഒരു പക്ഷെ പരിശീലകന്റെ മുഖത്തിന്റെ രൂപം പോലും മാറിയേക്കാമെന്നും പറയപ്പെടുന്നു.

Loading...

Leave a Reply

Your email address will not be published.

More News