Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 24, 2024 3:16 am

Menu

Published on March 17, 2018 at 10:05 am

കൊച്ചുമക്കൾ സെൽഫി എടുക്കുന്നതിനിടെ മുത്തശി കിണറ്റിൽ വീഴുന്ന വീഡിയോയ്ക്ക് പിന്നിലെ സത്യാവസ്ഥ ഇങ്ങനെ …..!!!

clarification-about-a-video-which-is-viral-on-social-media

പാലക്കാട് :കഴിഞ്ഞ കുറച്ചുദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ വൈറാലായി മാറിയ വീഡിയോയായിരുന്നു കൊച്ചുമക്കൾ സെൽഫി എടുക്കുന്നതിനിടെ മുത്തശി കിണറ്റിൽ വീഴുന്നത്. ഈ വീഡിയോ യഥാർഥ സംഭവാണെന്ന പേരിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കാൻ തുടങ്ങിയതോടെ ഈ വീഡിയോയുടെ സത്യാവസ്ഥ വെളുപ്പെടുത്തി ചിലർ എത്തിയിരിക്കുകയാണ്. ഇത് യഥാർഥത്തിൽ നടന്ന സംഭവമല്ലായെന്നും സിനിമയ്ക്ക് വേണ്ടി ചിത്രീകരിച്ചതാണെന്നുമുള്ളതിൻറെ വെളിപ്പെടുത്തലുമായി ചിത്രത്തിൻറെ അണിയറപ്രവർത്തകർ തന്നെ രംഗത്ത് വന്നിരിക്കുകയാണ്.



ഞങ്ങളുടെ സിനിമയുടെ പ്രചരണത്തിനായി ചിത്രീകരിച്ചതാണെന്നും സംവിധായകൻ കെ രാധാകൃഷ്ണൻ പാലക്കാട് പ്രസ് ക്ലബിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ പറഞ്ഞു. മുത്തശിയായി വീഡിയോയിൽ അഭിനയിച്ച കൂനത്തറ രാജലക്ഷ്മി അമ്മയും വാർത്താസമ്മേളനത്തിൽ പങ്കെടുത്തിരുന്നു. മൂന്നു ദിവസം മുൻപ് ചിത്രീകരിച്ച വീഡിയോ താനും സുഹൃത്തുക്കളും ചേർന്ന് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയായിരുന്നെന്നും ഇതുവരെ ദൃശ്യങ്ങളുടെ ആധികാരികത സംബന്ധിച്ച് ആരും അന്വേഷിച്ചില്ലെന്നും രാധാകൃഷ്ണർ പറഞ്ഞു. ആരെയും ഞെട്ടിപ്പിക്കുന്ന വീഡിയോ നിരവധി പേർ ഫേസ്ബുക്കിലും വാട്സാപ്പിലും  പങ്കുവെച്ചിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News