Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 18, 2024 4:29 pm

Menu

Published on January 23, 2015 at 11:13 am

സി.പി.എം പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു; വടകര താലൂക്കില്‍ ഇന്ന് ഹർത്താൽ

clashes-broke-out-in-nadapuramone-dead

കോഴിക്കോട്: നാദാപുരത്തിനടുത്ത് തൂണേരിയില്‍ വ്യാഴാഴ്ച രാത്രിയുണ്ടായ സംഘട്ടനത്തില്‍ സി.പി.എം പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു. തൂണേരി കോടഞ്ചേരി ചെട്ടിത്താനംകുഴിയില്‍ ഷിബിനാണ് (19)മരിച്ചത്.നെഞ്ചില്‍ വെട്ടേറ്റ സിബിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പരിക്കേറ്റ അഞ്ചു പേരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയാണ്. വ്യാഴാഴ്ച രാത്രി പത്തുമണിയോടെയാണ് സംഘർഷമുണ്ടായത്. കൊടിക്കെട്ടുന്നതുസംബന്ധിച്ച തര്‍ക്കമാണ് ഏറ്റുമുട്ടലിലേക്ക് നയിച്ചതെന്നാണ് സൂചന. കൊലപാതകത്തില്‍ പ്രതിഷേധിച്ച് വടകര താലൂക്കില്‍ ഇന്ന് സിപിഐഎം ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. ഷിബിന്റെ മൃതദേഹം വെള്ളിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.വിദേശത്ത് ജോലി ചെയ്യുന്ന ഭാസ്കരൻറെയും അനിതയുടെയും മകനാണ് ഷിബിൻ. കൊലപാതകവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രദേശത്ത് കനത്ത സുരക്ഷയും ഏർപ്പെടുത്തിയിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News