Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 5:23 pm

Menu

Published on December 3, 2016 at 3:05 pm

വാട്സ് ആപ്പിൽ വരുന്ന ഈ ലിങ്കുകൾ തുറക്കും മുൻപ് ഒരു മുന്നറിയിപ്പ്….

clicking-whatsapp-links-making-users-vulnerable-to-cybercrime

വാട്സ്‌ആപ്പില്‍ പ്രചരിക്കുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുമ്ബോള്‍ ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്. ചില ലിങ്കുകള്‍ സൈബര്‍ ക്രിമിനലുകളുടെ ചൂണ്ടകളാകാമെന്നാണ് മുന്നറിയിപ്പ്. ലളിതമായ ട്രിക്കുകളിലൂടെ അപകടകരമായ സൈറ്റുകളിലേക്ക് എത്തിച്ച് യൂസര്‍മാരെ കുടുക്കാനാണ് ഹാക്കര്‍മാരുടെ ശ്രമമെന്ന് ദി സണ്‍ ദിനപ്രത്തിലുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.

യൂസര്‍മാര്‍ ഏറെക്കാലമായി കാത്തിരിക്കുന്ന വീഡിയോ കോളിങ് ഫീച്ചര്‍ അടുത്തിടെയാണ് വാട്‌സ്ആപ്പ് അവതരിപ്പിച്ചത്. ഫീച്ചര്‍ ഇപ്പോള്‍ എല്ലാ പ്ലാറ്റ്‌ഫോമിലും ലഭ്യമാണ്. പുതിയ ആപ്പ് പതിപ്പിലേക്ക് അപ്‌ഡേറ്റ് ചെയ്താല്‍, യൂസര്‍മാര്‍ക്ക് തത്സമയം നേരില്‍ക്കണ്ട് ഫീച്ചറുള്ള സുഹൃത്തുമായി സംസാരിക്കാം.

യൂസര്‍മാരുടെ ഫോണിലേക്ക് നുഴഞ്ഞുകയറി വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്താനുള്ള അവസരമായിട്ടാണ് വാട്‌സ്ആപ്പിന്റെ പുതിയ അപ്‌ഡേഷനെ ഹാക്കര്‍മാര്‍ കരുതുന്നത്. ഗ്രൂപ്പ് വീഡിയോ കോളിങ് ഫീച്ചര്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ യൂസര്‍മാരെ ക്ഷണിക്കുന്ന ലിങ്കുകള്‍ ഹാക്കര്‍മാര്‍ പ്രചരിപ്പിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു.

‘വാട്‌സ്ആപ്പ് വീഡിയോ കോളിങ് ഫീച്ചര്‍ പരീക്ഷിക്കാന്‍ നിങ്ങളെ ക്ഷണിക്കുന്നു. ക്ഷണം ലഭിച്ച യൂസര്‍മാര്‍ക്ക് മാത്രമേ ഫീച്ചര്‍ ലഭ്യമാകൂ’ എന്നാണ് ലിങ്കിനൊപ്പമുള്ള വരികള്‍. ലിങ്കില്‍ യൂസര്‍ ക്ലിക്ക് ചെയ്താല്‍ ഫീച്ചര്‍ ആക്ടിവേറ്റ് ചെയ്യാന്‍ കൂടുതല്‍ സുഹൃത്തുക്കളെ ഇന്‍വൈറ്റ് ചെയ്യാനുള്ള നിര്‍ദേശവും പിന്നാലെ വരും.

വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഫങ്ഷന്‍ ആക്ടിവേറ്റ് ചെയ്യാമെന്ന് പറഞ്ഞ് എന്തെങ്കിലും സന്ദേശം ലഭിച്ചാല്‍ അതില്‍ ക്ലിക്ക് ചെയ്യാതിരിക്കുക. ആ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ഡിജിറ്റല്‍ ക്രിമിനലുകളുടെ ആക്രമണത്തിന് ഇരയാകും

റിപ്പോര്‍ട്ടിലെ മുന്നറിയിപ്പ്

ഇന്ത്യയില്‍ 16 കോടി പ്രതിമാസ ആക്ടീവ് യൂസര്‍മാരാണ് വാട്‌സ്ആപ്പിന് നിലവിലുള്ളത്. ആന്‍ഡ്രോയിഡ്,ഐഒഎസ്, വിന്‍ഡോസ് പ്ലാറ്റ്‌ഫോമുകളിലാണ് വീഡിയോ കോളിങ് ഫീച്ചര്‍ അവതരിപ്പിച്ചത്. ഇന്ത്യയിലെ പത്ത് അടക്കം ലോകത്തെ അമ്പത് ഭാഷകളില്‍ വാട്‌സ്ആപ്പ് ലഭ്യമാണ്. പ്രതിദിനം 10 കോടി കോളുകള്‍ വാട്‌സ്ആപ്പ് മുഖേന നടക്കുന്നു. വാട്‌സ്ആപ്പ് വീഡിയോ കോളിങ് ഫീച്ചര്‍ അവതരിപ്പിച്ചത് മൈക്രോസോഫ്റ്റിന്റെ സ്‌കൈപ്പിനും ഗൂഗിള്‍ ഡുവോയ്ക്കും കനത്ത വെല്ലുവിളി ആയിരിക്കുകയാണ്.

Loading...

Leave a Reply

Your email address will not be published.

More News