Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 23, 2024 11:47 am

Menu

Published on July 20, 2016 at 11:25 am

രക്തസ്രാവം ഒഴിവാക്കാന്‍ വയറിനുള്ളില്‍ തുണി വച്ചു കയറ്റി ;പുറത്തറിഞ്ഞത് മലദ്വാരത്തിലൂടെ പുറത്തെത്തിയപ്പോള്‍ ;ഡോക്ടര്‍മാരുടെ കൈപ്പിഴയില്‍ മരണത്തെ മുഖാമുഖം കണ്ട് യുവാവ്…..പുറത്ത് വരുന്നത് കോഴിക്കോട്ടെ മിംസ് ആശുപത്രിയുടെ കാണാകാഴ്‌ച്ചകള്‍…!!

cloth-found-in-stomach-after-surgery

കോഴിക്കോട്: . ആശുപത്രിഅധികൃതരുടെ കൈപ്പിഴ മൂലം യുവാവിന് അനുഭവിക്കേണ്ടി വന്നത് ആരെയും ദുരവസ്ഥകളായിരുന്നു.കോഴിക്കോട് ബാലുശ്ശേരി ഉള്ളേരി സ്വദേശി പരേതനായ ഉണ്ണിനായരുടെയും ശാന്തയുടെയും മകന്‍ ഷിനീഷ് കുമാറിന്റെ (31) ജീവിതത്തിലാണ് കഴിഞ്ഞ ഏതാനും ആഴ്ചകള്‍ക്കു മുമ്ബ് സ്വകാര്യ ആശുപത്രി ചികിത്സ വഴി ദുരന്തം സംഭവിച്ചത്.കോഴിക്കോട്ടെ മിംസ് ആശുപത്രിയില്‍ നിന്നുമാണ് ഈ യുവാവിന് അത്യന്തം ദുരിത പൂര്‍ണമായ അനുഭവം ഏല്‍ക്കേണ്ടിവന്നത്.ഓൺലൈൻ മാധ്യമമായ മറുനാടൻ മലയാളിയാണ് വാർത്ത പുറത്ത് വിട്ടിരിക്കുന്നത്.

ഇലക്‌ട്രോണിക്സ് തൊഴിലാളിയായ ഷിനീഷ് ഏകദേശം രണ്ടു മാസം മുമ്ബാണ് പൈല്‍സ് സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കോഴിക്കോട് മിംസ് ആശുപത്രിയില്‍ ചികിത്സ തേടിയത്. ജനറല്‍ സര്‍ജന്‍ ഡോ.സാജനെയായിരുന്നു സമീപിച്ചത്. കാര്യമായ വേദനയോ മറ്റു ശാരീരിക ബുദ്ധിമുട്ടുകളോ ഷിനീഷിന് ഉണ്ടായിരുന്നില്ല. പക്ഷെ, അസുഖം ജോലിയെയും മറ്റു ദൈനംദിന കാര്യങ്ങളെയും ബാധിക്കുമെന്നായതോടെ ചികിത്സിച്ചു ഭേദമാക്കുന്നതിനായി മിംസ് ആശുപത്രിയില്‍ എത്തുകയായിരുന്നു. പരിശോധനക്കു ശേഷം ഡോക്ടര്‍ ഓപ്പറേഷന് നിര്‍ദ്ദേശിച്ചു. ഓപ്പറേഷന്‍ ചെയ്യുകയാണെങ്കില്‍ ഇനി ഒരിക്കലും ഈ അസുഖം ഉണ്ടാവില്ലെന്നു മാത്രമല്ല യാതൊരു വേദനയോ മറ്റു അസ്വസ്ഥതയോ ഉണ്ടാവില്ലെന്നും ഡോക്ടര്‍ സാജന്‍ പറഞ്ഞു. പൈല്‍സ് പൂര്‍ണമായും ഇല്ലാതാക്കുന്ന നൂതന ചികിത്സയായ സ്റ്റാപ്ലര്‍ ശസ്ത്രക്രിയയായിരുന്നു ഡോക്ടര്‍ നിര്‍ദ്ദേശിച്ചത്. മിക്കയിടങ്ങളിലും ചെയ്തു വിജയിച്ചതു കൂടിയാണ് സ്റ്റാപ്ലര്‍ ശസ്ത്രക്രിയ.
താരതമ്യേന ചെലവ് കൂടിയതും മുറിവില്ലാതെ ചെയ്യാന്‍ പറ്റുന്നതുമായ സ്റ്റാപ്ലര്‍ ശസ്ത്രക്രിയയില്‍ ഉപയോഗിക്കുന്ന സ്റ്റാപ്ലറിനു മാത്രം 25000 രൂപ ചെലവു വരും മറ്റു ചെലവുകള്‍ വേറെയും. ഓപ്പറേഷന്‍ പൂര്‍ത്തിയാക്കണമെങ്കില്‍ 65,000ത്തോളം രൂപ വേണം. അസുഖം പൂര്‍ണമായി ഭേദപ്പെടണമെന്ന അതിയായ ആഗ്രഹമുണ്ടെങ്കിലും കുടുംബ പ്രാരബ്ധവും സാമ്ബത്തികബുദ്ധിമുട്ടും മൂലം ഷിനീഷിന് പെട്ടെന്നൊരു തീരുമാനം പറയാന്‍ പറ്റിയില്ല. ഓപ്പറേഷനുള്ള തുക കണ്ടെത്തുന്നതിനായി വഴികള്‍ ആരാഞ്ഞെങ്കിലും എല്ലാം അടഞ്ഞു കിടന്നു. ഹെല്‍ത്ത് ഇന്‍ഷൂറന്‍സില്‍ അംഗമായി തുക അടച്ചു വന്നിരുന്ന ഷിനീഷിന് ഇന്‍ഷൂറന്‍സ് തുക ലഭിക്കുമെന്ന ഉറപ്പു ലഭിച്ചതോടെ ഓപ്പറേഷന് തയ്യാറായ വിവരം അറിയിച്ചു. ഡോക്ടര്‍ മുന്‍കൂട്ടി പറഞ്ഞ തിയതിയില്‍ ആശുപത്രിയിലെത്തുകയും ഈ ദിവസം ഓപ്പറേഷന്‍ നടത്തുകയും ചെയ്തു. ഓപ്പറേഷന്റെ അടുത്ത ദിവസവും ആശുപത്രിയില്‍ ചെലവിട്ട ശേഷം തൊട്ടടുത്ത ദിവസമായിരുന്നു ഡിസ്ചാര്‍ജ് ചെയ്തത്. എന്നാല്‍ ഓപ്പറേഷന് ശേഷമുള്ള ഓരോ മണിക്കൂറുകളും ഷിനീഷിന് അസ്വസ്ഥത നിറഞ്ഞതായിരുന്നു. ആശുപത്രി വിട്ടു വീട്ടിലെത്തിയ ദിവസം അസ്വസ്ഥത കൂടി വന്നു. വയറില്‍ നീരു കെട്ടിയതായും അനുഭവപ്പെട്ടു. ബുദ്ധിമുട്ട് അസഹ്യമായപ്പോള്‍ അന്നു രാത്രിയില്‍ തന്നെ വീടിനു സമീപത്തെ സഹകരണ ആശുപത്രിയില്‍ ചികിത്സ തേടി.

ഇവിടെ നിന്നും വേദന ശമിക്കുന്നതിനുള്ള ഇഞ്ചക്ഷനും ഗുളികയും നല്‍കി. ശസ്ത്രക്രിയ നടത്തിയ ആള്‍ പരിശോധിക്കണമെന്നും ഓപ്പറേഷന്‍ നടത്തിയ ഡോക്ടറുടെ എഴുത്തില്ലാതെ കൂടുതല്‍ പരിശോധന നടത്താന്‍ പറ്റില്ലെന്നും ഇവിടെ നിന്നും അറിയിച്ചു. ഇതോടെ അടുത്ത ദിവസം വീണ്ടും മിംസ് ആശുപത്രിയില്‍ അഭയം തേടി. ഒന്നര വയസ് പ്രായമുള്ള പെണ്‍കുഞ്ഞുമയായി ഷനിഷീന്റെ ഭാര്യയും അമ്മയുമായിരുന്നു പരിചരണത്തിനും കൂട്ടിനും ഉണ്ടായിരുന്നത്. മിംസിലെ കാഷ്വാലിറ്റി ഡോക്ടറെ വിവരം അറിയിച്ചു. ഇവിടെ നിന്നും ലാബ് ടെസ്റ്റിനായി നിര്‍ദ്ദേശിച്ചു. മണിക്കൂറുകള്‍ കാത്തുനിന്ന ശേഷം ലാബ് ടെസ്റ്റ് റിസള്‍ട്ടുമായി കാഷ്വാലിറ്റിയില്‍ കാണിച്ചപ്പോള്‍ വന്‍കുടലും ചെറുകുടലും തമ്മില്‍ ചേരുന്നിടത്തു ബ്ലോക്ക് ആയിരിക്കുകയാണെന്നായിരുന്നു മറുപടി. കൂടുതല്‍ പരിശോധനക്കായി വാര്‍ഡില്‍ അഡ്മിറ്റ് ചെയ്തു. എന്നാല്‍ വേദന അസഹ്യമാകുന്നതോടൊപ്പം പൂര്‍ണ ഗര്‍ഭിണിയുടെ വയറു പോലെ ഷിനീഷിന്റെ വയറ് വീര്‍ത്തു വന്നു. ഓപ്പറേഷന്‍ നടത്തിയ ഡോക്ടര്‍ സാജന്റെ അസിസ്റ്റന്റുമാരും സഹ ഡോക്ടര്‍മാരുമെല്ലാം ഷിനീഷിനെ പരിശോധിച്ചു. സിടി സ്കാന്‍ നടത്തിയ ശേഷം ബ്ലോക്ക് ഉണ്ടെന്നു പരിശോധിച്ച ഡോക്ടര്‍മാരെല്ലാം പറഞ്ഞു. എന്നാല്‍ ഇതിനു കാരണമെന്തെന്നോ എന്താണ് യഥാര്‍ത്ഥ പ്രശ്നമെന്നോ ഇവരെല്ലാം മൂടിവെയ്ക്കുകയായിരുന്നു.

കൃത്യവും ലഘുവായതുമായ ചികിത്സയുള്ള സാധാരണ രോഗമായ പൈല്‍സ് പിടിപെട്ട് ചികിത്സക്കെത്തിയ ഈ യുവാവിന് വയറ് നിറയെ നീരു വന്നു വീര്‍ത്ത അവസ്ഥ. ഓപ്പറേഷന്‍ ചെയ്തിടത്തും ശരീരമാസകലവും അസഹ്യമായ വേദനയും. ഇതിനിടെ വയറിനുള്ളില്‍ കൂടുതല്‍ അസ്വസ്ഥത അനുഭവപ്പെട്ട ഷിനീഷ് ടോയ്ലെറ്റിലേക്ക് ഭാര്യ%

Loading...

Comments are closed.

More News