Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: എല്‍.ഡി.എഫ് തിങ്കളാഴ്ച മുതല്‍ നടത്താനിരിക്കുന്ന സെക്രട്ടേറിയറ്റ് ഉപരോധ സമരത്തെ നേരിടാന്‍ പട്ടാളത്തെ കൊണ്ടുവരുന്നത് നാണക്കേടാണെന്ന് ചീഫ് വിപ്പ് പി.സി ജോര്‍ജ്. ജനകീയ സമരത്തെ ചോരയില്‍ മുക്കിക്കൊല്ലാനാണ് സര്‍ക്കാര്‍ ശ്രമം. പട്ടാളത്തെ ഇറക്കാന്‍ ഇത് ഇന്ത്യ-പാക് യുദ്ധമല്ളെന്നും പി.സി ജോര്‍ജ് പറഞ്ഞു.
ഈ നാണം കെട്ട അവസരത്തില്‍ മുഖ്യമന്ത്രി രാജിവെക്കുന്നതാണ് നല്ലതെന്ന് അദ്ദേഹം സൂചിപ്പിച്ചു. മുഖ്യമന്ത്രിക്ക് കോണ്‍ഗ്രസ് ഹൈകമാന്‍ഡ് മറ്റൊരു പദവി നല്‍കി മാറ്റി നിര്‍ത്തണം. അതിലൂടെ യു.ഡി.എഫിലെ പ്രതിസന്ധിക്ക് പരിഹാരമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രതിഷേധിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. അതിനെ അടിച്ചമര്‍ത്തുന്നത് ശരിയല്ല. ഭീഷണിയുടെ സ്വരവും നല്ലതല്ല. ഇത് ഫാസിസത്തിനപ്പുറം വിവരക്കേടാണ് -ജോര്‍ജ് വ്യക്തമാക്കി.
Leave a Reply