Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: കേരള മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് കേബിൾ വയറിൽ തടഞ്ഞു വീണ് പരിക്കേറ്റു. വ്യാഴാഴ്ച രാത്രി 9 മണിയോടെ സംഭവം നടന്നത്. സെക്രട്ടേറിയറ്റ് വളപ്പില്‍ നടന്ന സുതാര്യ കേരളം പരിപാടിയുടെ ഷൂട്ടിങ് കഴിഞ്ഞ് ഇറങ്ങുമ്പോൾ അവിടെ ഉണ്ടായിരുന്ന കേബിൾ വയറിൽ തട്ടി വീഴുകയായിരുന്നു. അവിടെ ഉണ്ടായിരുന്ന പ്ലൈവുഡില്‍ തട്ടിയാണ് മുഖ്യമന്ത്രിയുടെ നെറ്റിക്ക് പരിക്കേറ്റത്. അദ്ദേഹത്തിന്റെ കൂടെ മന്ത്രി കെ.സി.ജോസഫും ഉണ്ടായിരുന്നു. ഉടൻ തന്നെ മുഖ്യമന്ത്രിയെ ക്ലിഫ് ഹൗസിലെത്തിച്ച ശേഷം ഡോക്ടര്‍മാര്‍ പരിശോധിച്ചു. കുഴപ്പമൊന്നുമില്ലെന്ന് ഡോക്ടർമാർ അറിയിച്ചു.
Leave a Reply