Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 24, 2026 1:34 pm

Menu

Published on September 2, 2013 at 11:03 am

സോളാര്‍: കേസ് : സിറ്റിങ് ജഡ്ജിയെ ആവശ്യപ്പെട്ട് സര്‍ക്കാര്‍ വീണ്ടും കത്തയച്ചു

cm-to-approach-hc-registrar-for-service-of-sitting-judge

തിരുവനന്തപുരം:സോളാര്‍ കേസില്‍ അന്വേഷണം നടത്തുന്നതിന് സിറ്റിങ് ജഡ്ജിയെ ആവശ്യപ്പെട്ട് സര്‍ക്കാര്‍ വീണ്ടും ഹൈകോടതിക്ക് കത്തയച്ചു. സിറ്റിങ് ജഡ്ജിയെ വിട്ടു നല്‍കാനാവില്ലന്ന് ഹൈകോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ രാഷ്ട്രീയ പ്രാധാന്യമുള്ള കേസാണിതെന്നും തീരുമാനം പുനപരിശോധിക്കണമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നിലവില്‍ കെട്ടിക്കിടക്കുന്ന കേസുകള്‍ ധാരാളമുണ്ടെന്നും സിറ്റിങ് ജഡ്ജിയെ വിട്ടുകാടുത്താല്‍ അത് കോടതിയുടെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി ഇത് നിരസിച്ചത്. അതിനിടെ, സോളാര്‍ കേസിലെ ടേംസ് ഓഫ് റഫറന്‍സ് ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി യു.ഡി.എഫ് നേതാക്കളെ കാണും. ഇന്നും നാളെയുമാണ് കക്ഷിനേതാക്കളുമായുള്ള കൂടിക്കാഴ്ച.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News