Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കണ്ണൂര്‍: പ്രമുഖ കമ്യൂണിസ്റ്റ് നേതാവും മുന്‍ മന്ത്രിയും സിഎംപി ജനറല്‍ സെക്രട്ടറിയുമായ എം വി രാഘവന്‍ അന്തരിച്ചു. ഞായറാഴ്ച രാവിലെ എട്ട് മണിയോടെയായിരുന്നു പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു അന്ത്യം.1933 മെയ് അഞ്ചിന് കണ്ണൂരിലെ പാപ്പിനിശ്ശേരിയില്‍ മേലത്തേ് വീട്ടില്‍ ശങ്കരന്‍ നമ്പ്യാരുടെയും തമ്പായിയുടെയും മകനായിട്ടായിരുന്നു ജനനം. പാപ്പിനിശ്ശേരി മാനേജ്മെന്‍റ് എല്‍.പി.എസില്‍ പ്രാഥമിക വിദ്യാഭ്യാസം നേടി. 12ാം വയസ്സില്‍ രാജ രാജേശ്വരി മില്ലില്‍ നെയ്ത്ത്ശാലയിലും പിന്നീട് പൈ്ളവുഡ് കമ്പനിയിലും തൊഴിലാളിയായി. പി.കൃഷ്ണപിള്ളയായിരുന്നു ബാലസംഘത്തിന്‍റെ ബ്രാഞ്ച് സെക്രട്ടറിയായിരുന്ന എം.വി.ആറിനെ പാര്‍ട്ടി സജീവ പ്രവര്‍ത്തകനാക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചത്. പതിനാറാം വയസ്സില്‍ തന്നെ സമ്പൂര്‍ണ പാര്‍ട്ടി പ്രവര്‍ത്തകനായി. 1964ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്ന സമയത്ത് അദ്ദേഹം സി.പി.എമ്മിനൊപ്പം നിന്നു. 15 വര്‍ഷം പാപ്പിനിശ്ശേരി പഞ്ചായത്ത് പ്രസിഡന്‍റായിരുന്നു. 1967 ല്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി.കോണ്‍ഗ്രസിനെതിരായ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നതിന് മുസ്ലിംലീഗ്, കേരള കോണ്‍ഗ്രസ് പാര്‍ട്ടികളുമായി സി.പി.എം സഖ്യം ഉണ്ടാക്കണമെന്ന ബദല്‍രേഖ അവതരിപ്പിച്ചതിനെ തുടര്‍ന്ന് 1985 ല്‍ സി.പി.എമ്മില്‍ നിന്നും എം.വി.ആര്‍ പുറത്താക്കപ്പെട്ടു. തുടര്‍ന്ന് 1986 ല്‍ അദ്ദേഹത്തിന്‍െറ നേതൃത്വത്തില്‍ കമ്മ്യൂണിസ്റ്റ് മാര്‍ക്സിസ്റ്റ് പാര്‍ട്ടി (സി.എം.പി) രൂപവത്കരിക്കുകയും ചെയ്തു.യു.ഡി.എഫ് സര്‍ക്കാറില്‍ രണ്ടു തവണ സഹകരണ മന്ത്രിയായിട്ടുണ്ട്. ഏറ്റവുമധികം നിയോജകമണ്ഡലങ്ങളില്‍ നിന്നും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സമാജികന്‍ എന്ന റെക്കോര്‍ഡ് എം.വി.ആറിന്‍െറ പേരിലാണ്.കണ്ണൂര്‍ ജില്ലയിലെ ഏറ്റവും സ്വാധീനമുള്ള നേതാക്കളില്‍ ഒരാളായിരുന്നു എം.വി. ആര്‍. ഇന്ത്യയിലെ ആദ്യ സഹകരണ മെഡിക്കല്‍ കോളജായ പരിയാരം മെഡിക്കല്‍ കോളേജിന്‍െറ സ്ഥാപക ചെയര്‍മാനായിരുന്നു. 1993 ല്‍ കെ. കരുണാകരന്‍ കേരളാ മുഖ്യമന്ത്രിയായിരിക്കെ എം.വി. രാഘവന്‍റെ നേതൃത്വത്തില്‍ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രി സഹകരണ സംഘം രൂപീകരിക്കുകയും, 1994 ല്‍ ആശുപത്രി തുടങ്ങുകയുമായിരുന്നു. പാപ്പിനിശ്ശേരി വിഷ ചികിത്സാ കേന്ദ്രമുള്‍പ്പെടെ അഞ്ചോളം സ്ഥാപനങ്ങളുടെ ചെയര്‍മാനായിരുന്നു.ഭാര്യ: ജാനകി. മക്കള്‍: എം.വി ഗരീഷ് കുമാര്‍(പ്രിന്‍സിപ്പല്‍ കറസ്പോണ്ടന്‍റ് (പി.ടി.ഐ), നികേഷ് കുമാര്‍(എം.ഡി ആന്‍റ് എഡിറ്റര്‍ ഇന്‍ ചാര്‍ജ്,റിപ്പോര്‍ട്ടര്‍ ചാനല്‍),ഗിരിജ(ജില്ലാ ബാങ്ക്),രാജേഷ്(വൊഡാഫോണ്‍ ലീഗല്‍ മാനേജര്‍). മരുമക്കള്‍:പ്രൊഫ:ഇ കുഞ്ഞിരാമന്‍,ജ്യോതി,റാണി,പ്രിയ. സഹോദരി:ലക്ഷ്മിക്കുട്ടി. സംസ്കാരം നാളെ പയ്യമ്പലത്ത് നടക്കും.
Leave a Reply