Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 7:25 am

Menu

Published on September 21, 2016 at 12:13 pm

നരച്ച മുടി കറക്കാൻ പ്രകൃതിദത്തമായ ഒരു ഒറ്റമൂലി…പരീക്ഷിച്ച് നോക്കൂ…!!

coconut-oil-and-lemon-mixture-it-turns-gray-hair-back

ഇന്നത്തെ തലമുറയിലുള്ള മിക്കവാറും അനുഭവിക്കുന്ന ഒരു പ്രശ്നമാണ് മുടി നരയ്ക്കുന്നത്.സൗന്ദര്യത്തില്‍ മുടി പ്രധാന ഘടകമായതുകൊണ്ടു തന്നെ ഇതിനെച്ചൊല്ലിയുള്ള വ്യാകുലതകളും ഏറെ. മാര്‍ക്കറ്റില്‍ ലഭ്യ മായ പല മരുന്നുകളും പരീക്ഷിച്ച് പരാജയപ്പെട്ടിരിക്കുന്നവരാണ് ഭൂരിഭാഗവും. എന്നാല്‍ ഇനി അക്കാര്യമോർത്ത് വിഷമിക്കേണ്ട.അകാലനരയ്ക്ക് വിട നല്‍കാന്‍ ഒരു ഒറ്റമൂലി ഉണ്ട്. നാരങ്ങയും വെളിച്ചെണ്ണയും ചേര്‍ത്ത് വെളുത്ത മുടികളെയെല്ലാം കറുപ്പിക്കാം. എങ്ങനെയെന്ന് നോക്കാം.

ആരോഗ്യ സൗന്ദര്യ കാര്യങ്ങളില്‍ മുന്നിലാണ് വെളിച്ചെണ്ണ എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് മുടി വളര്‍ച്ചയെ സഹായിക്കുന്നു. കൂടാതെ മുടിയുടെ ആരോഗ്യത്തിന്റെ കാര്യത്തിലും മുടിയ്ക്ക് കറുപ്പ് നിറം നല്‍കാനും വെളിച്ചെണ്ണ മുന്നില്‍ തന്നെയുണ്ട്.

coconut-oil

വിറ്റാമിന്‍ സി ആണ് നാരങ്ങയുടെ പ്രത്യേകത. മാത്രമല്ല ഇതിലടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റുകള്‍ ഉണ്ടാക്കുന്ന ഗുണം ഡോക്ടര്‍ കുറിച്ച് തരുന്ന മരുന്നുകളേക്കാള്‍ ഗുണം ചെയ്യും.

lemon

അകാല നരയെ പ്രതിരോധിയ്ക്കാന്‍ ഇവ രണ്ടും ഉപയോഗിക്കാം എന്നതാണ് മറ്റൊരു പ്രത്യേകത.  മുടിയ്ക്ക് ആരോഗ്യം നല്‍കാനും ഈ കൂട്ട് ഫലപ്രദമാണ്.എന്നാല്‍ ഇവ ഉപയോഗിക്കുന്ന കാര്യത്തില്‍ അല്‍പം ശ്രദ്ധ വേണം.

ആവശ്യമുള്ള സാധനങ്ങൾ

മൂന്ന് ടേബിള്‍ സ്പൂണ്‍ നാരങ്ങ നീരും 50 മില്ലി ലിറ്റര്‍ വെളിച്ചെണ്ണയും ആണ് ഈ ഒറ്റമൂലി തയ്യാറാക്കാനായി ആവശ്യമുള്ള സാധനങ്ങള്‍.

തയ്യാറാക്കുന്ന വിധം

നാരങ്ങ നീരും വെളിച്ചെണ്ണയും നല്ലതു പോലെ മിക്‌സ് ചെയ്തതിനു ശേഷം തലയില്‍ തേച്ചു പിടിപ്പിക്കുക. ചുരുങ്ങിയത് 10 മിനിട്ടെങ്കിലും മസ്സാജ് ചെയ്യണം.

തലയില്‍ നല്ലതു പോലെ തേച്ചു പിടിപ്പിച്ചതിനു ശേഷം 45 മിനിട്ടിനു ശേഷം വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയാം. ആഴ്ചയില്‍ രണ്ട് പ്രാവശ്യം ഇത്തരത്തില്‍ ചെയ്യാവുന്നതാണ്.

Loading...

Leave a Reply

Your email address will not be published.

More News