Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 2:11 pm

Menu

Published on November 16, 2016 at 12:38 pm

ചായയോ കാപ്പിയോ..? സൗന്ദര്യസംരക്ഷണത്തിന് രണ്ടും ഉത്തമം…!!

coffee-and-tea-benefits-to-your-health

ഒന്ന് റിലാക്‌സ്ഡ് ആകാന്‍ ഒരു കപ്പ് ചായയും കാപ്പിയുമൊക്കെ ശീലമാക്കിയവരാണ് ഏറെയും. എന്നാല്‍ ആരോഗ്യമുള്ള ചര്‍മ്മത്തിനും മുടിക്കുമൊക്കെ അത്യുത്തമമാണ് ഇവയെന്ന് എത്രപേര്‍ക്കറിയാം?

കാപ്പി

ചര്‍മ്മത്തിന്:

കണ്ണിനടിയിലെ കറുപ്പ് നീക്കം ചെയ്യുന്നതിന് കാപ്പിയിലടങ്ങിയിട്ടുള്ള കഫെയ്ന്‍ ഉത്തമമാണ്. ഇറക്കുമതി ചെയ്യുന്ന എല്ലാ സൗന്ദര്യവര്‍ധന ഉത്പ്പന്നങ്ങളിലും കഫെയ്‌ന്റെ സാന്നിധ്യമുണ്ട്. കഫെയ്‌നിലെ ആന്‍ഡി-ഏജിംഗ് പദാര്‍ഥങ്ങള്‍ ചര്‍മ്മത്തിലെ ചുളിവുകളും മറ്റും അകറ്റി യുവത്വം നിലനിര്‍ത്താന്‍ സഹായിക്കുന്നു. ഒപ്പം ഫൈറ്റോസ്‌റ്റെറോള്‍സ്, ചര്‍മ്മത്തില്‍ ഈര്‍പ്പം നിലനിര്‍ത്തുന്നതിനും അതുവഴി സൂര്യപ്രകാശത്തില്‍ നിന്ന് സംരക്ഷണം നല്‍കുകയും ചെയ്യുന്നു. വണ്ണം കൂടിയവരില്‍ കണ്ടുവരാറുള്ള സെല്ലുലൈറ്റുകളെ അപ്രത്യക്ഷമാക്കി ചര്‍മ്മത്തെ ബലപ്പെടുത്തുകയും ചെയ്യും. ശരീരത്തിനും മുഖത്തിനും മികച്ച സ്‌ക്രബ്ബാണ് കാപ്പിക്കുരുവെന്നാണ് വിദഗ്ധര്‍ പറയുന്നത്.

coffee

മുടിക്ക്:

ആന്‍ഡി ഓക്‌സിഡന്റ് പദാര്‍ഥങ്ങളാല്‍ സമ്പന്നമാണ് കാപ്പി. അതിനാല്‍ മുടിയുടെ ആരോഗ്യത്തിന് കാപ്പി ഉത്തമമാണ്. മുടി പൊട്ടുന്നത് ഒരുപരിധി വരെ തടയാനും തഴച്ചുവളരാനും കാപ്പി സഹായിക്കും. നല്ലൊരു ഹെയര്‍ പാക്ക് കൂടിയാണ് കാപ്പി. ഹെന്ന ചെയ്യുമ്പോള്‍ ആ മിശ്രിതത്തില്‍ അല്‍പം കാപ്പി കൂടി ചേര്‍ത്താല്‍ മുടിയുടെ തിളക്കം കൂടും. പൊടിപടലങ്ങള്‍ അടിഞ്ഞുകൂടുന്നത് മൂലമുണ്ടാകുന്ന പ്രശ്‌നങ്ങളില്‍ നിന്നും കാപ്പി നിങ്ങളുടെ മുടിയെ സംരക്ഷിക്കും.

hair

ചായ

ചര്‍മ്മസംരക്ഷണത്തിനും മുടിയുടെ ആരോഗ്യത്തിനും ഗ്രീന്‍ ടീ അത്യുത്തമമാണ്. ശരീരഭാരം കുറക്കുന്നതിനും നിര്‍ജീവമായ കോശങ്ങളെ പുനസ്ഥാപിക്കാനും ഗ്രീന്‍ ടീക്കാകും.

ചര്‍മ്മത്തിന്:

ചര്‍മ്മത്തിന് ഹാനികരമായ അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്ന് ഗ്രീന്‍ ടീ നിങ്ങള്‍ക്ക് സംരക്ഷണം നല്‍കും. ഒപ്പം, ചര്‍മ്മത്തിന് തിളക്കവും ഓജസ്സും നല്‍കും. എണ്ണമയമുള്ള ചര്‍മ്മക്കാര്‍ക്ക് ടോണറായി ഗ്രീന്‍ ടീ ഉപയോഗിക്കാം. ഇതിനായി ചൂടുള്ള വെള്ളത്തില്‍ ഗ്രീന്‍ ടീ ഇലകള്‍ അര മണിക്കൂര്‍ നേരത്തേക്ക് മുക്കിവെക്കുക. ഇലകള്‍ എടുത്തുകളഞ്ഞ ശേഷം ആ വെള്ളം ടോണറായി ഉപയോഗിക്കാം. കണ്ണുകളുടെ ആരോഗ്യത്തിന് ഗ്രീന്‍ ടീ ബാഗ്‌സ് സഹായിക്കും. വെള്ളത്തില്‍ മുക്കിവെച്ച ഗ്രീന്‍ ടീ ബാഗ്‌സ് കണ്ണിന് മുകളില്‍ വെക്കാവുന്നതാണ്. കണ്ണിന് ചുറ്റുമുള്ള ക്ഷീണമകറ്റാനും ഫ്രഷ് ലുക്ക് നല്‍കാനും ഇത് സഹായിക്കും. ഫേസ് മാസ്‌ക് ആയി ഉപയോഗിക്കുന്നത് വഴി ചര്‍മ്മത്തില്‍ അടിഞ്ഞുകൂടിയിട്ടുള്ള അനാവശ്യ ടോക്‌സിനുകളെ ഒഴിവാക്കാം.

green-tea

മുടിക്ക്:

നല്ലൊരു ഹെയര്‍ വാഷാണ് ഗ്രീന്‍ ടീ. ഉപയോഗ ശേഷം ടീ ഇലകള്‍ തിളപ്പിക്കുക. തണുപ്പിച്ച ശേഷം അല്‍പ്പം നാരങ്ങാനീര് കൂടി ചേര്‍ത്താല്‍ അസ്സല്‍ ഹെയര്‍ വാഷായി. ഷാംപൂവിന് ശേഷം മുടി കഴുകാന്‍ ഈ ഹെയര്‍ വാഷ് ഉപയോഗിക്കാം. താരനകറ്റാനും ഗ്രീന്‍ ടീ സഹായിക്കും. വിറ്റാമിന്‍ സി, ഇ എന്നിവയുടെ സാന്നിധ്യം മുടിയുടെ വളര്‍ച്ചക്കും ആരോഗ്യത്തിനും സഹായിക്കും.

green-tea

ബ്ലാക്ക് ടീ:

യുവത്വമുള്ള ചര്‍മ്മത്തിന് ബ്ലാക്ക് ടീ.  കണ്ണുകളുടെ താഴെയുള്ള കറുപ്പ് നിറമകറ്റാനും ബ്ലാക്ക് ടീ സഹായിക്കും. തണുത്ത കട്ടന്‍ ചായ ചര്‍മ്മം ഫ്രഷ് ആക്കാന്‍ സഹായിക്കും.

BLACK-TEA

Loading...

Leave a Reply

Your email address will not be published.

More News