Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 21, 2025 12:18 am

Menu

Published on July 12, 2014 at 3:10 pm

ഡിഗ്രി പ്രവേശനത്തിന് മാനേജ്‌മെന്റ് വിദ്യാര്‍ത്ഥികളില്‍ നിന്നും വൻതുക കോഴ വാങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്..!!

college-management-demand-bribes-for-admission

കോഴിക്കോട്:  ഡിഗ്രി പ്രവേശനത്തിന് ചേരുന്ന വിദ്യാര്‍ത്ഥികളോട് കോളേജ് മാനേജ്‌മെന്റ് കോഴ വാങ്ങുന്നതിന്റെ ദ്യശ്യങ്ങള്‍ ഇന്ത്യാവിഷന്‍ വാര്‍ത്ത പുറത്ത് വിട്ടു. കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളേജിലാണ് ഡിഗ്രി പ്രവേശനത്തിനായി വിദ്യാര്‍ഥികളോട് മാനേജ്‌മെന്റ് പണം ആവശ്യപ്പെടുന്നത്. ബി.എ മലയാളം കോഴ്‌സിന് ചേരാന്‍ വന്ന വിദ്യാര്‍ത്ഥികളോട് കോഴ ആവശ്യപ്പെട്ടതിന്റെ ദൃശ്യങ്ങളാണ് പുറത്തായത്. തങ്ങളുടെ കോളജില്‍ ചേര്‍ന്ന് പഠിക്കണമെങ്കില്‍ മലയാളം കോഴ്‌സിന് 24,000 രൂപ  കോഴ നല്‍കണമെന്നാണ് മാനേജ്‌മെന്റുകളുടെ നിലപാട്. പണം മുന്‍കൂറായി ബാങ്കില്‍ അടച്ച് അതിന്റെ രസീതുമായി കോളജിലെത്തിയാല്‍ മാത്രമേ സീറ്റ് നല്‍കൂ എന്നാണ് മാനേജ്‌മെന്റിന്റെ നിലപാട്.ബികോമിന് ചേരാനാണെങ്കില്‍ വിദ്യാര്‍ത്ഥികള്‍  ഒന്നര ലക്ഷം രൂപ നല്‍കണം. ഈ കോഴ്‌സിനാണ് കൂടുതല്‍ ആവശ്യക്കാരും. അതുകൊണ്ടുതന്നെ ഒന്നരലക്ഷത്തിനു മുകളിലാണ് മാനേജ്‌മെന്റ് കോഴ ആവശ്യപ്പെടുന്നത്. ബി.എ ഹിസ്റ്ററി കോഴ്‌സിന് മുപ്പതിനായിരം. ഓരോ കോഴ്‌സിനും ഓരോ ചാര്‍ജാണ് മാനേജ്‌മെന്റ് വിദ്യാര്‍ത്ഥികളില്‍ നിന്നും ഈടാക്കുന്നത്. പണം നേരില്‍ നല്‍കേണ്ടതില്ല. മറിച്ച് മാവൂര്‍ റോഡിലെ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന്റെ ശാഖയിലടച്ച് രസീതുമായി എത്തിയാലേ സീറ്റ് ഉറപ്പിക്കാനാകൂ എന്നാണ് കോളേജ് പ്രതിനിധി വിദ്യാര്‍ത്ഥിയോട് പറയുന്നത്.

Credit: IndiaVision

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News