Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 12, 2025 12:14 am

Menu

Published on November 13, 2014 at 10:18 am

ചരിത്രനിമിഷത്തിന് സാക്ഷിയായി ശാസ്ത്രലോകം ; മനുഷ്യനിര്‍മിത പേടകം ആദ്യമായി വാൽനക്ഷത്രത്തിലിറങ്ങി

comet-chasing-rosetta-spacecraft-releases-probe-for-epic-landing-attempt

ബെർലിൻ: ലോകത്താദ്യമായി ഒരു മനുഷ്യനിര്‍മിത പേടകം വാല്‍ നക്ഷത്രത്തില്‍ ഇറങ്ങി. യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി (ഇ.എസ്.എ)യുടെ ബഹിരാകാശ പേടകമാണ് റൊസെറ്റ മിഷന്‍ എന്ന ചരിത്രദൗത്യം പൂര്‍ത്തീകരിച്ചത്. പത്തു വര്‍ഷം മുമ്പാണ് പേടകം വിക്ഷേപിച്ചത്.ഇന്നലെ ഇന്ത്യന്‍ സമയം രാത്രി ഒമ്പതരയോടെയാണ് പേടകം ചുര്യമോവ് ഗരാസിമെങ്കോ എന്ന വാല്‍നക്ഷത്രത്തിലിറങ്ങിയത്. മുന്‍കൂട്ടി നിശ്ചയിച്ചതു പോലെ സോഫ്റ്റ് ലാന്റിങ്ങായിരുന്നു പേടകത്തിന്റേതെന്നും വാല്‍നക്ഷത്രത്തിലിറങ്ങിയെന്ന സന്ദേശം ഭൂമിയില്‍ ലഭിച്ചതായും റാസറ്റ മിഷന്‍ അറിയിച്ചു. വാല്‍നക്ഷത്രത്തിലെത്തി മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ പേടകത്തില്‍ നിന്നും വാല്‍നക്ഷത്രത്തിന്റെ ചിത്രങ്ങള്‍ ലഭിച്ചു തുടങ്ങിയതായും മിഷന്‍ അറിയിച്ചു. പത്തു വര്‍ഷം കൊണ്ട് 600 കോടി കിലോമീറ്റര്‍ സഞ്ചരിച്ച് വാല്‍നക്ഷത്രത്തിലെ അജില്‍കിയ എന്നു പേരിട്ട പ്രദേശത്താണ് പേടകം എത്തിയത്.മാതൃവാഹനമായ റോസറ്റയില്‍ നിന്നും വേര്‍പെട്ട് ഏഴുമണിക്കൂറോളം സഞ്ചരിച്ചാണ് ഫിലെ ലാന്റര്‍ വാല്‍നക്ഷത്രത്തിലിറങ്ങിയത്. സൗരയൂഥത്തിന്റെ ഉത്ഭവ ചരിത്രത്തെകുറിച്ചുള്ള കൂടുതല്‍ പഠനമാണ് ഈ ദൗത്യത്തിലൂടെ യൂറോപ്യന്‍ സ്‌പെയ്‌സ് ഏജന്‍സി ലക്ഷ്യമിടുന്നത്. ഇതു സംബന്ധിച്ച് കൂടുതല്‍ വ്യക്തത ലഭിക്കാന്‍ ഇത് സഹായകരമാകുമെന്നാണ് പ്രതീക്ഷ.ഇതിനായി പത്തു പേലോടുകളാണ് പേടകത്തില്‍ സജ്ജമാക്കിയിരിക്കന്നത്. പേടകം വാല്‍നിക്ഷത്രത്തിലെത്തിയെന്ന് ഉറപ്പിക്കാമെന്ന് ദൗത്യത്തിന്റെ ഡയറക്ടര്‍ ആന്‍ഡ്രിയ അക്കോമസ്സോ അറിയിച്ചു. അതിവേഗത്തില്‍ സഞ്ചരിക്കുന്ന വാല്‍നക്ഷത്രത്തില്‍ പേടകം വിശ്രമിക്കുകയാണെന്നും ദൗത്യം ചരിത്ര വിജയമാണെന്നും അക്കാമസ്സോ പറഞ്ഞു. 2004 മാര്‍ച്ച് രണ്ടിനാണ് ഫ്രഞ്ച് ഗയാനയിലെ കുറു ബഹിരാകാശ കേന്ദ്രത്തില്‍ നിന്നും റോസറ്റ പേടകം വിക്ഷേപിച്ചത്.2004 മാര്‍ച്ച് രണ്ടിനാണ് 67പി ചുരിയുമോ ഗരസിമങ്കോ വാല്‍നക്ഷത്രത്തെ ലക്ഷ്യമാക്കി റോസെറ്റ ഓര്‍ബിറ്ററെന്ന ബഹിരാകാശ പേടകത്തെ യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി അയച്ചത്. 130 കോടി യൂറോയാണ് റോസെറ്റയുടെ ചിലവ്. ഈ വര്‍ഷം ഓഗസ്റ്റില്‍ തന്നെ റോസെറ്റ വാല്‍നക്ഷത്രത്തെ ഭ്രമണം ചെയ്യാന്‍ ആരംഭിച്ചിരുന്നു. സ്‌പേസ് പ്രോബും ഫിലേ ലാന്‍ഡറും ചേര്‍ന്നതാണ് റോസെറ്റ ബഹിരാകാശ പേടകം. റോസെറ്റ സ്‌പേസ് പ്രോബ് വാല്‍നക്ഷത്രത്തെ ഭ്രമണം ചെയ്യുമ്പോളാണ് ഫിലേ ലാന്‍ഡര്‍ വാല്‍നക്ഷത്രത്തില്‍ ഇറങ്ങിയത്. ഒരു വര്‍ഷത്തോളം റോസെറ്റ വാല്‍നക്ഷതത്രോത്തോടൊപ്പം ഉണ്ടാകും.65000 കിലോമീറ്റര്‍ വേഗതിയിലാണ് വാല്‍നക്ഷത്രം ഭ്രമണം ചെയ്യുന്നത്. ഫിലെ ലാന്‍ഡറിന്റെ അനുബന്ധ ഉപകരണങ്ങള്‍ വാല്‍നക്ഷത്രത്തിന്റെ ഉപരിതലം ഒമ്പത് ഇഞ്ച് വരെ തുരക്കുകയും ധാതുഘടന പരിശോധിക്കുകയും ചെയ്യും. സൗരയൂഥത്തില്‍ ഗ്രഹങ്ങള്‍ രൂപപ്പെടുന്നതിന് മുമ്പുള്ള അവസ്ഥയെക്കുറിച്ച് പഠിക്കാന്‍ റോസെറ്റെയുടെ പരീക്ഷണഫലങ്ങളില്‍ നിന്നു സാധിക്കുമെന്നാണ് ശാസത്രലോകം പ്രതീക്ഷിക്കുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News