Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 23, 2025 11:53 pm

Menu

Published on November 4, 2017 at 1:20 pm

വൈഫൈ ഒക്കെ എന്ത്.. ഇനി ലൈഫൈയുടെ കാലം; സെക്കൻഡിൽ 20 സിനിമ വരെ ഡൌൺലോഡ് ചെയ്യാം

coming-lifi-the-new-face-of-wifi

ഏറ്റവുമധികം പുത്തന്‍ പരീക്ഷണങ്ങള്‍ നടക്കുന്ന ടെക്നോളജി രംഗത്ത് നിന്നിതാ പുതിയൊരു വാര്‍ത്ത കൂടി. വൈഫൈയെക്കാള്‍ നൂറിരട്ടി വേഗത തരുന്ന പുത്തന്‍ സംവിധാനത്തെ കുറിച്ചാണ് ടെക് ലോകത്തെ ഇപ്പോഴത്തെ ചര്‍ച്ചകള്‍. വൈഫൈ സ്പീഡ് പോരാ എന്ന് എപ്പോഴെങ്കിലും നിങ്ങള്‍ക്ക് തോന്നിയിട്ടുണ്ടോ?, എങ്കില്‍ നിങ്ങള്‍ക്ക് ആശ്വസിക്കാന്‍ വകയുമായാണ് ‘ലൈഫൈ’ എന്ന് നാമകരണം ചെയ്തിരിക്കുന്ന ഈ പുത്തന്‍ സംവിധാനം വരാന്‍ പോകുന്നത്.

നിലവില്‍ നമുക്ക് ലഭിക്കുന്ന വൈഫൈ സ്പീഡിനെക്കാള്‍ നൂറിരട്ടി വേഗത ഈ സംവിധാനത്തിന് നല്‍കാന്‍ സാധിക്കുമെന്നാണ് ഗവേഷണങ്ങള്‍ പറയുന്നത്. മൊബൈല്‍ നെറ്വര്‍കിങ് സംവിധാനം റ്റുജിയും ത്രീജിയും ഫോര്‍ജിയും കഴിഞ്ഞു ഫൈവ്ജിയില്‍ എത്തി നില്‍ക്കുന്ന സാഹചര്യത്തിലാണ് വൈഫൈയും കാതലായ മാറ്റങ്ങള്‍ക്ക് സജ്ജമാകുന്നത്. ഈ രീതിയിലുള്ള സ്പീഡ് നല്‍കാന്‍ ഈ ലൈഫൈ സംവിധാനത്തിന് പറ്റുകയാണെങ്കില്‍ ഒരു സെക്കന്റ് കൊണ്ട് 30 ജിബി വരെ ഡൌണ്‍ലോഡ് ചെയ്യാന്‍ പറ്റും.

നിലവില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ചിലയിടങ്ങളില്‍ ലൈഫൈ ഉപയോഗിച്ച് നോക്കിയിട്ടുണ്ട്. അതുപോലെ ചില ഓഫീസ് അന്തരീക്ഷങ്ങളിലും ഇതുപോലുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ചു നോക്കിയിട്ടുണ്ട്. സെക്കന്‍ഡില്‍ 224 ജിഗാബൈറ്റ് സ്പീഡ് ഈ സംവിധാനം നല്‍കുന്നുണ്ട്. 400 നും 800 നും ഇടയില്‍ ടെറാഹെര്‍ട്‌സിലുള്ള വെളിച്ചം ഉപയോഗിച്ച് കൊണ്ടാകും ബൈനറി കോഡിലുള്ള ഈ ഡാറ്റ വിനിമയം നടത്തുക. ഏതായാലും കാത്തിരിക്കാം പുത്തന്‍ മാറ്റങ്ങള്‍ക്കായി.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News