Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 22, 2024 10:19 am

Menu

Published on December 4, 2014 at 5:46 pm

നിങ്ങൾ പൊതുവായി കാണുന്ന സ്വപ്നങ്ങളും അതിൻറെ നിഗൂഢ അര്‍ത്ഥങ്ങളും..!!

common-dream-symbols-and-their-mysterious-meanings

സ്വപ്‌നം കാണാത്തവരായി  ആരുമുണ്ടാവില്ല.പലപ്പോഴും നമ്മൾ ഉണരുന്നത് തന്നെ എന്തെങ്കിലും സ്വപനത്തിൻറെ അവസാനത്തിലായിരിക്കും.ശാസ്ത്രത്തിനും, അതിന്റെ സാങ്കേതികത്വങ്ങൾക്കും ഒരിക്കലും പിടി നല്‍കാത്ത ഒരു വസ്തുതയാണ്  “സ്വപ്നം”.ശാസ്ത്രം എത്രയൊക്കെ വളർന്നെന്ന് പറഞ്ഞാലും, നൂറ് ശതമാനവും നീതി പുലർത്തുന്ന ഒരു നിര്‍വചനവും സ്വപ്നം എന്ന പ്രതിഭാസത്തിന് കണ്ടെത്താനായിട്ടില്ല എന്നതാണ് വസ്തുത. ആദ്യകാലത്ത്‌ സ്വപ്‌നങ്ങള്‍ വ്യാഖ്യാനിക്കാനുള്ള ശ്രമങ്ങള്‍ പുരാതന ബാബിലോണ്‍, ഗ്രീസ്‌, ഈജിപ്‌ത്‌ എന്നിവിടങ്ങളില്‍ നടന്നതായി രേഖകളുണ്ട്‌. ഈ പുരാതന സമൂഹങ്ങളില്‍ ദൈവിക ശക്തിയുമായുള്ള വിശുദ്ധമായ ആശയവിനമയമാണ്‌ സ്വപ്‌നങ്ങള്‍ എന്നാണ്‌ കരുതിയിരുന്നത്‌.നമ്മൾ പലതരത്തിലുള്ള സ്വപനങ്ങൾ കാണാറുണ്ട് .   ചില സ്വപ്‌നങ്ങള്‍ നമ്മള്‍ക്ക് സന്തോഷവും ചിലത് സങ്കടവും മറ്റുചില സ്വപ്ങ്ങള്‍ പേടിയുമാവും നമുക്ക് സമ്മാനിക്കുക. എന്തുകൊണ്ടാണ്ഇത്തരത്തിലുള്ള സ്വപ്‌നം കാണുന്നത് എന്ന് നിങ്ങൾ എപ്പോഴെങ്കിലും  ചിന്തിക്കാറുണ്ടോ..? നിങ്ങളുടെ ചില സ്വപ്‌നങ്ങളും അതിന്റെ നിഗൂഢ അര്‍ത്ഥങ്ങളും ആണ് ഇവിടെ വ്യാഖ്യാനിക്കുന്നത്.അവയെന്തൊക്കെയെന്ന് നോക്കാം…

ആരോ പിന്തുടരുന്നു

സ്വപ്‌നത്തില്‍ എന്തെങ്കിലും പിന്തുടരുന്നതായി തോന്നുന്നത്‌ നിങ്ങളെ വേദനിപ്പിക്കുന്നതോ ,ചെറുക്കുന്നതോ ആയ വികാരം, വ്യക്തി അല്ലെങ്കില്‍ പ്രശ്‌നങ്ങളെ നിങ്ങള്‍ അവഗണിക്കുന്നു എന്ന്‌ നിങ്ങളുടെ ഉപബോധ മനസ്സ്‌ നിങ്ങളോട്‌ പറയുന്നതാണ്‌. ഏത്‌ സന്ദര്‍ഭത്തിലാണ്‌ ആരാണ്‌ അല്ലെങ്കില്‍ എന്താണ്‌ നിങ്ങളെ പിന്തുടരുന്നത്‌ എന്നതും പ്രാധാന്യം അര്‍ഹിക്കുന്നു. ഇത്തരം സ്വപ്‌നങ്ങള്‍ കാണാതിരിക്കുന്നതിന്‌ ശരിക്കുള്ള ജീവിതത്തില്‍ ഈ സന്ദര്‍ഭത്തെ മറികടക്കണം .

dream-chase

പറക്കുന്നു

യാഥാർത്ഥ ജീവിതത്തിൽ മറ്റുള്ളവരാൽ അടിച്ചമർത്തിയ  സാഹചര്യത്തിൽ നിന്ന് നിങ്ങൾ രക്ഷപ്പെട്ടു എന്നതാണ് ഈ സ്വപനം സൂചിപ്പിക്കുന്നത് .

FLYING

അടികാണാത്ത ഗര്‍ത്തം

അടികാണാത്ത ഗര്‍ത്തത്തില്‍ വീഴുന്നതായുളള ഭയം സൂചിപ്പിക്കുന്നത്, വ്യാപാരത്തിലോ, പ്രേമബന്ധത്തിലോ, അല്ലെങ്കില്‍ ജീവിതത്തിലെ ഏതെങ്കിലും പ്രശ്‌നത്തെ നേരിടുന്നതിലോ ഉളള ആത്മവിശ്വാസക്കുറവിനെയാണ്. സ്വപ്‌നത്തില്‍ നിങ്ങള്‍ അത്തരം ഗര്‍ത്തത്തിലോ,കുഴിയിലോ,വീഴുകയാണെങ്കില്‍, ഉപബോധമനസ്സില്‍, നിങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെ നേരിടുന്നതിലുളള പരാജയത്തെ നിങ്ങള്‍ മിക്കവാറും സ്വീകരിച്ചിരിക്കുന്നുവെന്നാണ് ഇത് സൂചിപ്പിക്കുന്നത്. മറ്റാരെങ്കിലും വീഴുന്നതായും നിങ്ങള്‍ സുരക്ഷിതനായി നില്‍ക്കുന്നതുമാണ് സ്വപ്‌നം കാണുന്നതെങ്കില്‍ ആ വ്യക്തിയോടുളള അസൂയയും അയാള്‍ തോറ്റുകാണാനും നിങ്ങളുടെ വഴിയില്‍ നിന്ന് അകന്നുനില്‍ക്കാനുമുളള നിങ്ങളുടെ അബോധമനസ്സിന്റെ ആഗ്രഹത്തെയും ഇത് വ്യക്തമാക്കുന്നു.

falls down

മൃഗം

വ്യക്തമായ കാരണങ്ങളാല്‍ പുരുഷന്‍മാരെക്കാള്‍ വന്യമൃഗങ്ങളുടെ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ വിധേയമാകുന്നത് സ്ത്രീകളാണ്. മൃഗങ്ങള്‍ പ്രതീകവല്ക്കരിക്കുന്നത് വന്യമായ അഥവ അധമമായ വികാരങ്ങളെയാണ്. അതില്‍ നിന്നും രക്ഷപ്പെടാനായി കഠിനപരിശ്രമം ചെയ്യുന്നത് ഇച്ഛാഭംഗം സംഭവിച്ച സ്ത്രീയുടെ യഥാതഥമായ സമീപനമാണ്. മാറ്റമില്ലാതെ തുടരുന്ന ലൈംഗികമായ അടിച്ചമര്‍ത്തലിന്റെ ഒരു സ്വപ്‌നമാണ് ഇത്.

animal

 

സമൂഹത്തില്‍ നഗ്നരാവുക

വളരെ സാധാരണമാണ്‌ ഈ സ്വപ്‌നം. വ്രണപ്പെട്ടതായോ തുറന്നു കാട്ടിയതായോ ഉള്ള അനുഭവമാണ്‌ ഇത്‌ സൂചിപ്പിക്കുന്നത്‌. ദി ഡ്രീമര്‍ ആന്‍ഡ്‌ ദി ബീസ്റ്റ്‌ എന്ന പുസ്‌കം എഴുതിയ കെയ്‌ത്ത്‌ സ്റ്റീവന്‍സ്‌ പറയുന്നു- നമ്മുടെ പ്രാഥമികമായ സഹജവാസനകളെയും സ്വപ്‌ന വ്യാഖ്യാനത്തിലെ “ത്രട്ട്‌ റിഹേഴ്‌സല്‍” സിദ്ധാന്തവും എങ്ങനെയാണ്‌ സ്വപ്‌നം കൈകാര്യം ചെയ്യുന്നതെന്ന്‌ , ആദിമകാലത്ത്‌ നഗ്നനാക്കപ്പെടുന്നതായി സ്വപ്‌നം കാണുന്നത്‌ നിങ്ങള്‍ക്ക്‌ ഗുണകരമല്ല എന്നാണ്‌ കണക്കാക്കിയിരുന്നത്‌. അത്‌ ചെറുക്കാനുള്ള വഴികണ്ടെത്താനുള്ള സൂചന കൂടിയാണിത്‌ . അങ്ങനെ ഇത്തരം സ്വപ്‌നങ്ങള്‍ ഗുണകരമല്ലാത്ത അവസ്ഥയില്‍ ചെന്നു പെടാതിരിക്കാനുള്ള ബോധം ഉണര്‍ത്തും.ആലങ്കാരികമായി പറഞ്ഞാല്‍ പൊതു സമൂഹത്തില്‍ നഗ്നനനാക്കപ്പെടുന്നത്‌ സൂചിപ്പിക്കുന്നത്‌ വൈകാരികമായി നിങ്ങളുടെ തുറന്ന്‌ കാട്ടല്‍ ആണ്‌. ഉദാഹരണത്തിന്‌ വളരെ ഹാനികരമായ വ്യക്തിപരമായ രഹസ്യം തുറന്ന്‌ പറയുക.

dream-naked

ചിലന്തികള്‍

ചിലന്തികളെ സ്വപ്‌നം കാണുന്നത്‌ സൂചിപ്പിക്കുന്നത്‌ സ്വപ്‌നം കാണുന്ന ആളെ ഒരു സാഹചര്യം അല്ലെങ്കില്‍ വ്യക്തി കൗശലത്താല്‍ സ്വാധീനിക്കും എന്നാണ്‌. ചിലന്തി വിഷമുള്ളതാണെങ്കില്‍ വളരെ വിഷമുള്ള, ഒരു പക്ഷെ മരണകാരണമായേക്കാവുന്ന ശക്തികളെ കുറിച്ച്‌ സ്വപ്‌നം കണ്ടവര്‍ക്ക്‌ ജാഗ്രത വേണമെന്ന്‌ റിച്ച്‌ മോണ്ട്‌ പറയുന്നു. ഉണര്‍ന്നിരിക്കുമ്പോള്‍ ചിലന്തികളെ ഭയമുള്ളവരാണെങ്കില്‍ സ്വപ്‌നത്തിന്റെ അര്‍ത്ഥം വ്യത്യസ്‌തമാണ്‌: അവന്‍/ അവള്‍ ഈ പേടിയെ മറികടക്കണം . പൊതുവെ പ്രാണികളെ സ്വപ്‌നം കണ്ടാല്‍ അര്‍ത്ഥമാക്കുന്നത്‌ എന്തോ നിങ്ങളെ ഭയപ്പെടുത്തുന്നുണ്ട്‌ എന്നാണ്‌.

spider

കുന്നുകള്‍

കുന്നുകള്‍ എപ്പോഴും തടസ്സങ്ങള്‍ നിറഞ്ഞതാണ്. നിങ്ങള്‍ ഒരു കുന്ന് വിജയകരമായി കയറുന്നതാണ് സ്വപ്‌നം കാണുന്നതെങ്കില്‍ നിങ്ങളുടെ വിജയമാണ് സ്വപ്‌നം സൂചിപ്പിക്കുന്നത്. ആദ്യ ദൃശ്യത്തില്‍ തവന്നെ കൊടുമുടിയാണ് നിങ്ങള്‍ കാണുന്നതെങ്കില്‍ നിങ്ങള്‍ മുന്‍വിധിയോടെ കാര്യങ്ങളെ സമീപിക്കുന്നയാളാണ് എന്നാണ് അര്‍ത്ഥം.

hills

അപകടം

സാധാരണ സംഭവിക്കുന്നതായ ഒരു അപകടത്തെ അപഗ്രഥനം ചെയ്യുകയാണെങ്കില്‍ അതില്‍ അകപ്പെട്ടിരിക്കുന്നവരില്‍ ആരെങ്കിലുമൊരാള്‍ നിങ്ങള്‍ക്ക് അറിയുന്നവരാണോ എന്ന് ഓര്‍മ്മിച്ചുനോക്കേണ്ടത് അത്യാവശ്യമാണ്. അങ്ങിനെയുളളവരാണെങ്കില്‍ അവര്‍ നിങ്ങളുടെ പദ്ധതികളിലോ പുരോഗതിയിലോ തലയിടുന്ന ആളാണോ എന്ന് ഉറപ്പുവരുത്തുന്നത് നന്നായിരിക്കും. പ്രതീകാത്മകമായി, ഒരു എതിരാളിയെയോ,ഒരു മേധാവിയെയോ, ഒഴിവാക്കുന്നതിന്റെ മറ്റൊരു രീതിയാണിത്. അപകടത്തിന്റെ ഇര നിങ്ങളാണെങ്കില്‍ എന്തോ ആപത്ത് നിങ്ങള്‍ക്ക് നേരിടാനിരിക്കുന്നു എന്ന വിചാരമാണ് അത് സൂചിപ്പിക്കുന്നത്. അല്ലെങ്കില്‍ ജീവിതത്തിലെ യാഥാര്‍ത്ഥ്യങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ ആരെങ്കിലും നിങ്ങളുടെ സഹായത്തിന് വരണമെന്ന് ആഗ്രഹിക്കുന്നു-അത്തരത്തിലുളള അബോധമനസ്സിന്റെ ആഗ്രഹമെന്നപോലെ ഇത് തോന്നിപ്പിക്കുന്നു.

accident

വെള്ളം

വ്യത്യസ്ത തരത്തില്‍ നമ്മള്‍ വെള്ളം സ്വപ്‌നം കാണാറുണ്ട്. സുന്ദരമായൊരു തടാകമാണ് സ്വപ്‌നമെങ്കില്‍ നിങ്ങളുടെ മനസിന്റെ ശാന്തതയാണ് ഈ സ്വപ്‌നം കാണിക്കുന്നത്. കടലുരകള്‍ അസ്വസ്ഥമായ മനസിനെയാണ് സൂചിപ്പിക്കുന്നത്.

water

വിദ്യാലയങ്ങള്‍

സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ സ്ഥിരം സ്വപ്‌നമാണ് വിദ്യാലയങ്ങള്‍. പക്ഷേ വലുതായ ശേഷവും എന്തുകൊണ്ടാണ് ഇതേ സ്വപ്‌നം തന്നെ കാണുന്നത്? ഈ സ്വപ്‌നങ്ങള്‍ സ്വയം മനസിലാക്കുന്നതിനും സ്വയം അറിയുന്നതിനും വേണ്ടിയാണ്.

school

വീടുകള്‍

വീടുകള്‍ക്ക് ധാരാളം അര്‍ത്ഥങ്ങള്‍ ഉണ്ട്. നിങ്ങളുടെ ഉള്‍മനസിനെയാണ് ഇത്തരം സ്വപ്‌നങ്ങള്‍ സൂചിപ്പിക്കുന്നത്. ഓരോ റൂമുകളും വ്യത്യസ്ത വികാരങ്ങളെയും ഓര്‍മകളെയും എന്തെങ്കിലും പരിപാടികളുടെ വിശദീകരണങ്ങളെയും ആണ് സൂചിപ്പിക്കുന്നത്.

HOUSE

അദ്ധ്യാപകന്‍

നിങ്ങളില്‍ അടങ്ങിയിരിക്കുന്ന അധികാരത്തെയാണ് ഇത്തരം സ്വപ്‌നങ്ങള്‍ സൂചിപ്പിക്കുന്നത്.

TEACHE

വിവാഹം

നിങ്ങളുടെ ആഗ്രഹത്തെയാണ് ഇത്തരം സ്വപ്‌നങ്ങള്‍ സൂചിപ്പിക്കുന്നത്.

marriage

 

പരീക്ഷ

പരീക്ഷകള്‍ എപ്പോഴും ആത്മ പരിശോധനകളാണ്.  ഇത്തരം സ്വപ്‌നങ്ങള്‍ സൂചിപ്പിക്കുന്നത് നിങ്ങള്‍ എന്തിനോ വേണ്ടിയുള്ള അന്വേഷണത്തിലാണ് എന്നതാണ്.

exam

റോഡ്

നിങ്ങളുടെ ജീവിതപാതയെയാണ് ഇത്തരം സ്വപ്‌നങ്ങള്‍ കാണിച്ചുതരുന്നത്. നിങ്ങളുടെ നിലവിലുള്ള ജീവിത രീതിയെ ചോദ്യം ചെയ്യുകയാണ് ഇത്തരം സ്വപ്‌നങ്ങള്‍.

road
വസ്ത്രങ്ങള്‍

മറ്റുള്ളവര്‍ നമ്മളെ ഏങ്ങനെ മനസിലാക്കണമെന്നാണ് നമ്മള്‍ ആഗ്രഹിക്കുന്നത് എന്നാണ് ഈ സ്വപ്‌നങ്ങളുടെ അര്‍ത്ഥം. പഴയ വസ്ത്രങ്ങളാണ് നിങ്ങള്‍ സ്വപ്‌നം കാണുന്നതെങ്കില്‍ നിങ്ങള്‍ ക്ഷീണിച്ചിരിക്കുകയാണെന്നോ അല്ലെങ്കില്‍ നിങ്ങളില്‍ മറ്റുള്ളവര്‍ ആകര്‍ഷിക്കപ്പെടുന്നില്ല എന്ന തോന്നല്‍ നിങ്ങള്‍ക്കുണ്ട് എന്നതോ ആണ് അര്‍ത്ഥം.

dress

 

പല്ല്‌ കൊഴിയുക

പരിണാമകാലം തൊട്ട്‌ നിലനില്‍പ്പിനും( കഴിക്കാന്‍ പല്ലുകള്‍ വേണം) പ്രത്യുത്‌പാദനത്തിനും ( നല്ല ഇണയെ ആകര്‍ഷിക്കാന്‍) പല്ലുകള്‍ക്ക്‌ ഏറെ പ്രാധാന്യമുണ്ട്‌. പല്ല്‌ കൊഴിയുന്ന സ്വപ്‌നം നല്‍കുന്നത്‌ സ്വന്തം രൂപത്തെ സംരക്ഷിക്കാനുള്ള ബോധമാണന്ന്‌ കെയ്‌ത്ത്‌ സ്റ്റീവന്‍സ്‌ പറയുന്നു. പ്രതീകാത്മകമായി പറഞ്ഞാല്‍, പല്ലുകള്‍ നിങ്ങളുടെ ശക്തിയെയും ആത്മവിശ്വാസത്തെയുമാണ്‌ സൂചിപ്പിക്കുന്നത്‌, അതുകൊണ്ട്‌ അവ നഷ്ടപ്പെടുന്നതായി സ്വപ്‌നം കാണുന്നത്‌ നിങ്ങളുടെ ആത്മവിശ്വാസം നഷ്ടപ്പെടുത്തുന്ന എന്തിനോയോ കുറിച്ചുള്ള സൂചനയാണ്‌.

teeth

വൈകിയെത്തുന്നു

നിങ്ങളുടെ ജീവിതത്തിൽ ഒരു പ്രത്യേക കാര്യത്തിൽ  പൂർണത കൈവരിക്കാനുള്ള സാഹചര്യം നമുക്ക് നഷ്ടമായി എന്നാണ് ഇത് വ്യക്തമാക്കുന്നത്.

coming

മരണം

നിങ്ങളുടെ സുഹൃത്തുക്കളുടെയോ നിങ്ങള്‍ സ്‌നേഹിക്കുന്ന ആള്‍ക്കാരുടെയോ മരണമാണ് നിങ്ങള്‍ സ്വപ്‌നം കാണുന്നതെങ്കില്‍ അതൊരു മാറ്റത്തെയാണ് സൂചിപ്പിക്കുന്നത്. അത് പുതിയൊരു തുടക്കമോ ഏതെങ്കിലും ഒരു പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതോ ആവാം. നിങ്ങള്‍ക്ക് അടുത്തിടെ എന്തെങ്കിലും നഷ്ടപ്പെട്ടിട്ടുണ്ടെങ്കില്‍ അതിലേക്ക് തിരിച്ചുവരും എന്നുള്ള സൂചനയുമാവാം ഇത്തരം സ്വപ്‌നങ്ങള്‍.

Death

 

Loading...

Leave a Reply

Your email address will not be published.

More News