Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 23, 2024 3:59 pm

Menu

Published on September 11, 2014 at 12:59 pm

ചെവിക്കുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ

common-ear-problems

മനുഷ്യരിൽ കേ‌ൾവിയ്ക്കു പുറമേ ശരീരത്തിൻറെ തുലനാവസ്ഥ പാലിക്കാൻ സഹായിക്കുന്ന ഒരവയവമാണ് ചെവി. ചെവിയുടെ പുറമേ ചെവിക്കുട മാത്രമാണ്‌ കാണുന്നതെങ്കിലും ചെവിക്കകത്ത്‌ സങ്കീർണ്ണങ്ങളായ ഭാഗങ്ങളാണ് ഉള്ളത്. തലയ്ക്ക് പുറത്തേയ്ക്ക് പരന്നു നിൽക്കുന്ന ചെവിക്കുട എന്ന ഭാഗം ശബ്ദവീചികളെ തടഞ്ഞ് അവയെ ചെവിയ്ക്കുള്ളിലേയ്ക്ക് നയിക്കുകയാണ് ചെയ്യുന്നത്. ചെവിയ്ക്കുള്ളിലേയ്ക്കുള്ള നാളമാണ്‌ കർണ്ണനാളം അഥവാ ശ്രവണനാളം. കർണ്ണനാളത്തിന്റെ ഭിത്തിയിൽ മെഴുകു(ചെവിക്കായം) സ്രവിക്കുന്ന ഗ്രന്ഥികളുണ്ട്. ഈ മെഴുക് ചെവിക്കുള്ളിൽ പ്രവേശിച്ചേയ്ക്കാവുന്ന ചെറുകീടങ്ങളേയും, ബാക്റ്റീരിയങ്ങളേയും നശിപ്പിക്കാൻ കഴിവുള്ളതാണ്‌. ഈ നാളത്തിന്റെ പ്രവേശനദ്വാരത്തിലായി സ്ഥിതിചെയ്യുന്ന മൃദുലരോമങ്ങൾ പൊടിയും പ്രാണിയുമൊന്നും ചെവിയ്ക്കുള്ളിലേയ്ക്ക് പ്രവേശിക്കാതെ സൂക്ഷിക്കുന്നു. പല കാരണങ്ങളും കൊണ്ട് ചെവിക്കകത്ത്‌ പഴുപ്പ്, വേദന,അലർജി എന്നിവയുണ്ടാകുന്നു.
1. ചെവി വേദന

common ear problems1

ചെവി വേദന സാധാരണയായി ചെറിയ കുട്ടികളിലാണ് കണ്ടു വരുന്നത്. ഇതിനു കാരണം മദ്ധ്യ കർണ്ണത്തിലുണ്ടാകുന്ന അനുബാധയാണ്. ചെവിയും മൂക്കും തമ്മിൽ ബന്ധിപ്പിക്കുന്ന യുറേഷ്യൻ നാളിയുടെ ഘടനയിൽ കുട്ടികളിൽ കാണുന്ന വ്യത്യാസമാണ് അവരിൽ രോഗം വരാനുള്ള കാരണം. ചെവിയിലുണ്ടാകുന്ന അണുബാധ പെട്ടെന്ന് പഴുപ്പായി മാറി മദ്ധ്യകർണ്ണത്തിനുള്ളിൽ കെട്ടിക്കിടക്കുന്നു. അപ്പോൾ ചെവിക്ക് വളരെയധികം വേദനയുണ്ടാകുന്നു. ഇത് പിന്നീട് ബാഹ്യകർണ്ണത്തെയും മധ്യകർണ്ണത്തെയും വേർതിരിക്കുന്ന ഭിത്തിയിൽ ചെറിയ ദ്വാരമുണ്ടാക്കി രക്തം കലർന്ന പഴുപ്പ് പുറത്തേക്ക് വരാൻ തുടങ്ങും. പഴുപ്പ് പുറത്തേക്ക് വരാൻ തുടങ്ങിയാൽ പിന്നീട് വേദന കുറഞ്ഞു വരും. കൃത്യസമയത്ത് തന്നെ ആൻറി ബയോട്ടിക്കുകളും, മൂക്കടപ്പിനുള്ള മരുന്നുകളും ആവി പിടിക്കുകയും ചെയ്‌താൽ ഈ രോഗം പൂർണ്ണമായും ബേദമാക്കാവുന്നതാണ്.
2.ചെവിയിലെ പഴുപ്പ്

ear problems

ചെവിയിലുണ്ടാകുന്ന ദ്വാരം മൂലമാണ് പഴുപ്പ് ഉണ്ടാകുന്നത്. കൃത്യമായ ചികിത്സ കൊണ്ട് ഈ ദ്വാരം അടയ്ക്കെണ്ടതാണ്. കേൾവി പരിശോധന,എക്സറേ,ചെവിയിൽ നിന്ന് പഴുപ്പെടുത്ത് പരിശോധന എന്നീ ടെസ്റ്റുകൾ ഇതിന് ചെയ്യേണ്ടതാണ്. ചെവിക്കകത്തുണ്ടാകുന്ന പഴുപ്പ് മൂലം തലച്ചോറ്,തലയോട്ടി എന്നിവയിലും പഴുപ്പും,നീർക്കെട്ടും ഉണ്ടാക്കുന്നതാണ്. സ്ഥിരമായി പഴുപ്പ് വരുന്നത് വളരെ നിസ്സാരമായി കാണരുത്. ചിലയാളുകളിൽ മൂക്കിൻറെ പാലത്തിൻറെ വളവ്, മൂക്കടപ്പ് എന്നിവ ചെവിയിൽ പഴുപ്പുണ്ടാകുന്നതിന് കാരണമാകുന്നു.
3.ഗ്ലൂ ഇയർ

ear problems1

ഒരു ദ്രാവകം മദ്ധ്യ കർണ്ണത്തിൽ കെട്ടിക്കിടക്കുന്ന അവസ്ഥയാണ് ഗ്ലൂ ഇയർ.അഡിയോയിഡ് ഗ്രന്ഥിയുടെ വീക്കം, യൂസേഷ്യൻ നാളിയിലെ തടസ്സം,സ്ഥിരമായ ജലദോഷം,അലർജി എന്നിവയാണ് ഈ അവസ്ഥ ഉണ്ടാകാനുള്ള കാരണങ്ങൾ. ഇതിന് ആൻറി ബയോട്ടിക്കുകളും, തുള്ളി മരുന്നുകളും, അലർജിക്കുള്ള മരുന്നുകളും കഴിക്കാവുന്നതാണ്.എന്നിട്ടും അസുഖം മാറിയില്ലെങ്കിൽ ഒരു ശാസ്ത്രക്രിയ നടത്തേണ്ടി വരും.
4.പൂപ്പൽ ബാധ

common ear problems1

ഈ രോഗം വന്നാൽ പ്രമേഹ രോഗ ബാധയും സ്ഥിരീകരിക്കേണ്ടതാണ്.കേൾവിക്കുറവ്, പഴുപ്പ്, ചൊറിച്ചിൽ എന്നിവയാണ് ഇതിൻറെ പ്രധാന ലക്ഷണങ്ങൾ.ഇതിനു പ്രതിവിധിയായി ചെവിയിൽ നിന്നും പൂപ്പൽ എടുത്തു മാറ്റി പൂപ്പലിനെതിരെയുള്ള മരുന്ന് ഉപയോഗിക്കേണ്ടതാണ്.
5.ബാഹ്യകർണ്ണത്തിലെ മുഴകൾ

ear problems3

പുറത്തെ ചെവിക്കുടയിലുള്ളവ മറ്റ് ലക്ഷണങ്ങളൊന്നും കാണിക്കുന്നില്ലെങ്കിലും ചെവിക്കകത്തുള്ളവ രക്തം വരുക,പഴുപ്പ്,ഞരമ്പിനുണ്ടാകുന്ന കോട്ടം എന്നിവയുണ്ടാക്കിയേക്കാം.ഓപ്പറേഷനോ , റേഡിയേഷനോ ചെയ്ത് ഇത് ഭേദമാക്കാവുന്നതാണ്.

നിത്യ ജീവിതത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

i) ചെവിക്കകത്ത്‌ ഈർക്കിലോ,തീപ്പെട്ടിക്കോലോ ഇട്ട് തിരിയ്ക്കരുത്.
ii)ഒരിക്കലും ചെവി സ്വയം വൃത്തിയാക്കാൻ ശ്രമിക്കരുത്.
iii)ഡോക്ടർ നിർദ്ദേശിക്കാതെ ഒരിക്കലും ചെവിയിൽ മരുന്നോഴിക്കരുത്.
iv)ഒരു വയസ്സിൽ താഴെയുള്ള കുഞ്ഞുങ്ങൾക്ക് കിടത്തിക്കൊണ്ട് പാലും, മറ്റ് ആഹാര സാധനങ്ങളും കൊടുക്കരുത്.
v)ചെവിയിൽ കുടുങ്ങിയ സാധനം ഒരിക്കലും സ്വന്തമായി എടുക്കാൻ ശ്രമിക്കരുത്.

Loading...

Leave a Reply

Your email address will not be published.

More News