Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 17, 2026 9:44 am

Menu

Published on July 28, 2014 at 11:03 am

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് ആറാം സ്വർണ്ണം

commonwealth-games-2014

ഗ്ലാസ്ഗോ: കോമണ്‍വെൽത്ത് ഗെയിംസിൽ ഇന്ത്യക്ക്  ആറാം സ്വർണ്ണം.  ഭാരോദ്വഹനത്തില്‍ സതീഷ് ശിവലിംഗമാണു ഇന്ത്യക്ക് വേണ്ടി  ആറാമത്  സ്വര്‍ണം നേടിയത്. ഇതോടെ കോമണ്‍വെൽത്ത് ഗെയിംസിൽ   ഇന്ത്യക്ക് 22 മെഡലാണ്  ഇപ്പോൾ ലഭിച്ചിരിക്കുന്നത്. ഇന്ന് ഇന്ത്യക്ക് അത്‍ലറ്റിക്സ്, ബാഡ്മിൻറണ്‍, ബോക്സിംഗ്, ഹോക്കി, ഭാരോദ്വഹനം, സ്ക്വാഷ്, ടേബിള്‍ ടെന്നിസ് എന്നീ ഇനങ്ങളിലാണ്  മത്സരമുള്ളത്.വലിയ പ്രതീക്ഷകളോടെയാണ് ബാഡ്മിൻറണ്‍ മിക്സഡ് ടീമിനത്തില്‍  ഇന്ന് ഇന്ത്യ മത്സരിക്കാനിറങ്ങുന്നത്.ഭാരോദ്വഹനം 85 കിലോ വിഭാഗത്തില്‍ ചന്ദ്രകാന്ത് മാലിയാണ് ഇന്നിറങ്ങുന്നത്. വനിതാ ഹോക്കിയില്‍  ഇന്ത്യയുടെ എതിരാളികളായെത്തുന്നത്   ട്രിനിഡാട് ആൻറ്  ടുബാഗോയാണ്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News



Warning: Undefined array key "data" in /home/wordpress/nirbhayam/wp-content/themes/nirbhayam/footer.php on line 33