Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 14, 2025 10:00 pm

Menu

Published on February 18, 2014 at 3:39 pm

സര്‍ക്കാര്‍ പരസ്യത്തില്‍ സിപിഎം നേതാവിൻറെ ഭാര്യയുടെ ചിത്രം;പരാതിയുമായി വീട്ടമ്മ രംഗത്ത്

compliant-against-nirbhaya-keralam-advertisement

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിന്റെ നിര്‍ഭയ കേരളം, സുരക്ഷിത കേരളം എന്ന പദ്ധതിയുടെ ഭാഗമായി പത്രങ്ങളില്‍ പ്രസിദ്ധീകരിച്ച പരസ്യത്തിൽ സിപിഎം നേതാവിൻറെ ഭാര്യയുടെ ചിത്രം ഉപയോഗിച്ചത് വിവാദമാകുന്നു.പരസ്യത്തിനെതിരെ പരാതിയുമായി വീട്ടമ്മ രംഗത്തെത്തിയിരിക്കുകയാണ്  .പരസ്യത്തില്‍ അനുവാദമില്ലാതെ ചിത്രം പ്രസിദ്ധീകരിച്ചതാണ് വിവാദമായത്.സംസ്ഥാന ആഭ്യന്തര വകുപ്പാണ് പരസ്യം തയ്യാറാക്കി പത്രങ്ങള്‍ക്ക് നല്‍കിയത്. സിപിഎം പനയപ്പിള്ളി ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായിരിക്കെ മരിച്ച കെ.ടി. സണ്ണിയുടെ ഭാര്യയും, ജനാധിപത്യ മഹിളാ അസോസിയേഷന്‍ പ്രവര്‍ത്തകയുമായ ഡെയ്‌സിയുടെ ചിത്രമാണ് ആഭ്യന്തര വകുപ്പിന്റെ പരസ്യത്തില്‍ ഉള്ളത്. ഇവരുടെ അനുവാദമില്ലാതെയാണ് പരസ്യത്തില്‍ ചിത്രം കൊടുത്തിരിക്കുന്നത്.കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധിയുടെയും, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയുടെയും ചിത്രങ്ങള്‍ പരസ്യത്തിലുണ്ട്. അതോടൊപ്പമാണ് ഡെയ്‌സിയുടെ ചിത്രവും വന്നിരിക്കുന്നത്. ഈ ചിത്രം എവിടെനിന്നാണ് കിട്ടയതെന്നും വ്യക്തമല്ല. ഡെയ്‌സി ഫേസ്ബുക്കില്‍ ഉണ്ടെങ്കിലും അവിടെ ഇല്ലാത്ത ചിത്രമാണ് പരസ്യത്തിന് ഉപയോഗിച്ചിരിക്കുന്നത്.സര്‍ക്കാര്‍ നല്‍കിയ പരസ്യം പ്രധാന പത്രങ്ങളിലെല്ലാം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇപ്പോള്‍ ഗള്‍ഫില്‍ ജോലി ചെയ്യുന്ന ഡെയ്‌സി തന്റെ ചിത്രം അനുവാദമില്ലാതെയാണ് പരസ്യത്തില്‍ ചേര്‍ത്തതെന്ന് പാര്‍ട്ടി നേതാക്കളെ അറിയിച്ചതോടെ പരസ്യത്തിനെതിരെ നിയമ നടപടി സ്വീകരിക്കാനൊരുങ്ങുകയാണ് പാര്‍ട്ടി.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News