Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 12:44 pm

Menu

Published on November 9, 2015 at 5:42 pm

ബാർ കോഴ: മാണിക്കും സർക്കാറിനും തിരിച്ചടിയായി ഹൈക്കോടതി വിധി

congress-high-command-wants-kerala-minister-km-mani-out

കൊച്ചി: . മാണിക്കും സർക്കാരിനും  കനത്ത തിരിച്ചടിയായി ബാർകോഴക്കേസിൽ ഹൈകോടതി വിധി. കേസിൽ തുടരന്വേഷണം ആകാമെന്ന് ഹൈകോടതി വ്യക്തമാക്കി.  പദവിയില്‍ തുടരുന്നത് മാണിയുടെ മനസാക്ഷിക്ക് വിടുന്നെന്നും ഹൈക്കോടതിപറഞ്ഞു.വിജിലന്‍സ് ഡയറക്ടര്‍ വിന്‍സണ്‍ എം പോളിനെതിരെ വലിയ വിമര്‍ശനമാണ് ഹൈക്കോടതി ഉന്നയിച്ചത്. വിജിലന്‍സ് ഡയറക്ടര്‍ക്ക് നടപടിക്രമങ്ങളില്‍ വീഴ്ച്ചപറ്റി. അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോര്‍ട്ടിലെ തെളിവുകള്‍ പരിശോധിച്ചില്ല. കേസില്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ കണ്ടെത്തല്‍ വിജിലന്‍സ് ഡയറക്ടര്‍ പരിശോധിക്കാതെയാണ് കേസ് അവസാനിപ്പിക്കുയാണെന്ന് കാണിച്ച് റിപ്പോര്‍ട്ട് എഴുതിയതെന്നും ഹൈക്കോടതി വിമര്‍ശിച്ചു.സ്വന്തം അഭിപ്രായം അന്വേഷണ ഉദ്യോഗസ്ഥന് മേല്‍ ഡയറക്ടര്‍ അടിച്ചേല്‍പിച്ചു. സര്‍ക്കാര്‍ അഭിഭാഷകര്‍ക്ക് പകരം സ്വകാര്യ അഭിഭാഷകരില്‍ നിന്നും നിയമോപദേശം തേടിയത് ശരിയായ നടപടിയല്ലെന്നും കോടതി വിമര്‍ശിച്ചു. സര്‍ക്കാരിനും വിന്‍സണ്‍ എം പോളിനും വലിയ തിരിച്ചടിയാണ് നിരീക്ഷണം. വിജിലന്‍സ് കോടതി നടപടിയില്‍ തെറ്റില്ല. അന്വേഷണ ഉദ്യോഗസ്ഥന്‍ തയ്യാറാക്കിയ വസ്തുതാ റിപ്പോര്‍ട്ട് വാങ്ങാനും പരിശോധിക്കാനും വിജിലന്‍സ് കോടതിക്ക് അധികാരമുണ്ടെന്നും കോടതി നിരീക്ഷിച്ചു. ജസ്റ്റീസ് കമാല്‍പാഷയാണ് കേസില്‍ വിധി പറയുന്നത്.

Loading...

Leave a Reply

Your email address will not be published.

More News