Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 14, 2025 10:33 am

Menu

Published on November 3, 2014 at 2:13 pm

തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസ് പിളര്‍ന്നു, ജി.കെ.വാസന്റെ നേതൃത്വത്തില്‍ പുതിയ പാര്‍ട്ടി

congress-set-for-split-in-tamil-nadug-k-vasan-floats-new-party

ചെന്നൈ: തമിഴ്‌നാട് കോണ്‍ഗ്രസ് ഘടകം പിളര്‍ന്നു. മുൻ കേന്ദ്രമന്ത്രി ജി.കെ.വാസൻ കോൺഗ്രസ് പാർട്ടി വിട്ടതോടെയാണ് പിളര്‍പ്പ്.  അദ്ദേഹത്തോടൊപ്പം മൂന്ന് കോണ്‍ഗ്രസ് എംഎല്‍എ മാരും പാര്‍ട്ടി വിട്ടിട്ടുണ്ട്. ജി.കെ വാസന്‍ പുതിയ പാര്‍ട്ടി രൂപവത്ക്കരിക്കാനും തീരുമാനിച്ചിട്ടുണ്ട്.പാര്‍ട്ടിയുടെ പേരും കൊടിയും തിരുച്ചിറപ്പള്ളിയില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ പ്രഖ്യാപിക്കും. തമിഴ്‌നാട്ടിലെ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി സൃഷ്ടിച്ച് മുതിര്‍ന്ന നേതാവ് ജി.കെ. വാസന്റെ നേതൃത്വത്തിലുള്ളവര്‍ പാര്‍ട്ടി വിട്ടേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കഴിഞ്ഞ ആഴ്ച സംസ്ഥാന അധ്യക്ഷസ്ഥാനം രാജി വെച്ച ബി.എസ്. ജ്ഞാനദേശികനെ വാസന്‍ പിന്തുണച്ചിരുന്നു. കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വത്തിനെതിരെ അദ്ദേഹം പരസ്യമായി പ്രതിഷേധവും നടത്തിയിരുന്നു.വാസന്റെ പിതാവായ ജെ.കെ.മൂപ്പനാര്‍, പ്രമുഖ നേതാവ് കാമരാജ് തുടങ്ങിയ സംസ്ഥാനത്തെ നേതാക്കളുടെ പാരമ്പര്യം ഹൈക്കമാന്‍ഡ് മറക്കുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണങ്ങളില്‍ പ്രധാനപ്പെട്ടത്.വാസനോടൊപ്പം മൂന്ന് കോണ്‍ഗ്രസ് എം എല്‍ എ മാരും പാര്‍ട്ടി വിട്ടിട്ടുണ്ട്. 1996-ല്‍ ജി.കെ. മൂപ്പനാര്‍ രൂപവത്കരിച്ചിരുന്ന തമിഴ് മാനില കോണ്‍ഗ്രെസ്സന്ന പേര് തന്നെയായും വാസന്‍ പുതിയ പാര്‍ട്ടിക്കും നല്‍കുകയെന്നാണ് കരുതുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News