Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 5:41 pm

Menu

Published on May 28, 2014 at 10:13 am

ആസ്ട്രേലിയയിൽ രണ്ടു മുഖവും ഒരു തലയുമായി ജനിച്ച കുഞ്ഞ് മരിച്ചു

conjoined-twins-faith-and-hope-pass-away

സിഡ്നി : ആസ്ട്രേലിയയിൽ രണ്ടു മുഖവും ഒരു തലയുമായി ജനിച്ച പെണ്‍കുഞ്ഞ് മരിച്ചു. മെയ് എട്ടിന് ജന്മമെടുത്ത ഈ കുഞ്ഞ് ജനിച്ച് 19 ദിവസം മാത്രമാണ് ജീവിച്ചത്. രണ്ട് മുഖവും രണ്ട് തലച്ചോറും ഉള്ള കുഞ്ഞിൻറെ ഉടലും ആന്തരികാവയവങ്ങളും ഒന്നാണ്. ആസ്ട്രേലിയയിലെ റെനി യങ് എന്ന യുവതിയാണ് ഈ അപൂർവ കുഞ്ഞിന് ജൻമം നൽകിയത്. മാതാപിതാക്കളായ റെനി യങും ഷിമോന്‍ ഹോവിയും ഈ കുഞ്ഞിന് ഫെയ്ത്, ഹോപ്പ് എന്നിങ്ങനെ പേരിട്ടിരുന്നു.തലയും മുഖവും ഒന്നുചേര്‍ന്ന നിലയിലായ ഈ കുഞ്ഞിന് കണ്ണുകളും വായയും മൂക്കും വെവ്വേറെയായിരുന്നു. കഴുത്തിന് താഴെ ഒറ്റ അവയവങ്ങൾ മാത്രമായി ജനിച്ച കുഞ്ഞിന് ഡോക്ടർമാർ അല്‍പായുസായിരുന്നു കണക്കാക്കിയിരുന്നത്. ഈ അപൂര്‍വ ഇരട്ടകളെ കാണാന്‍ നിരവധി പേര്‍ ആഗ്രഹിച്ചുവെങ്കിലും കുട്ടിയെ ആശുപത്രിയില്‍ നിന്ന് മാറ്റാൻ കഴിയാത്തതിനാല്‍ പലർക്കും അതിന് സാധിച്ചില്ല. ലോക ചരിത്രത്തില്‍ 40ല്‍ താഴെ കുട്ടികള്‍ മാത്രമേ ഇതുപോലെ ജനിച്ചിട്ടുള്ളൂ എന്നാണ് ശാസ്ത്രലോകം കണക്കാക്കുന്നത്. മാതാപിതാക്കളുടെ ദിവസങ്ങൾ നീണ്ട കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ടാണ് ഈ കുഞ്ഞിൻറെ ഹൃദയമിടിപ്പ് എന്നന്നേക്കുമായി നിലച്ചത്.

Loading...

Leave a Reply

Your email address will not be published.

More News