Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂദല്‍ഹി: ഇശ്റത്ത് തീവ്രവാദിയാണെന്ന് വരുത്താന്‍ ആസൂത്രിത നീക്കങ്ങൾ.ഇശ്റത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ സി.ബി.ഐ കുറ്റപത്രം ഗുജറാത്ത് പൊലീസിനും ഇന്‍റലിജന്‍സ് ബ്യൂറോക്കും തിരിച്ചടിയായതോടെ ഇശ്റത്ത് തീവ്രവാദിയാണെന്ന് വരുത്താന്‍ ആസൂത്രിത നീക്കങ്ങൾ നടക്കുന്നു.ഇശ്റത്ത്, ലശ്കറെ ത്വയ്യിബയുടെ കണ്ണിയാണെന്ന് മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി ഡേവിഡ് കോള്‍മാന്‍ ഹെഡ്ലി നേരത്തേ വെളിപ്പെടുത്തിയിരുന്നുവെന്ന് ഐ.ബി കേന്ദ്രങ്ങള്‍ മാധ്യമങ്ങളോട് ഇപ്പോള്‍ വിശദീകരിക്കുന്നുണ്ട്. ഇശ്റത്ത്, ആലപ്പുഴ സ്വദേശി പ്രണേഷ് കുമാര്‍ എന്ന ജാവേദ് ശൈഖ് എന്നിവരടക്കം നാലുപേരെ അറുകൊല ചെയ്ത ഗുജറാത്ത് പൊലീസ്, ഇവര്‍ നരേന്ദ്ര മോഡിയെ കൊല്ലാന്‍ വന്ന ലശ്കര്‍ തീവ്രവാദികളാണെന്നാണ് പ്രചരിപ്പിച്ചിരുന്നത്.എന്നാല്‍, സി.ബി.ഐ ഈയിടെ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഇശ്റത്തിൻറെയും മറ്റു മൂന്നുപേരുടെയും തീവ്രവാദബന്ധത്തെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല.ഹെഡ്ലിയുടെ വെളിപ്പെടുത്തല്‍ സി.ബി.ഐ കുറ്റപത്രത്തില്‍ നിന്ന് ഒഴിവാക്കിയത് മോഡിയെ കുടുക്കാൻ ലക്ഷ്യമിട്ടണെന്ന് ബി.ജെ.പി വക്താവ് നിര്‍മല സീതാരാമന്‍ കുറ്റപ്പെടുത്തി.അമേരിക്കന്‍ ജയിലിലുള്ള ഹെഡ്ലിയെ 2010ല്‍ മുംബൈ ഭീകരാക്രമണം അന്വേഷിക്കുന്ന എന്‍.ഐ.എ സംഘം അവിടെ ചെന്ന് ചോദ്യംചെയ്തിരുന്നു. ഇശ്റത്ത് ലശ്കറെ ത്വയ്യിബയുടെ കണ്ണിയാണെന്ന് ഹെഡ്ലി സമ്മതിച്ചുവെന്ന് ചോദ്യംചെയ്യലിനുശേഷം എന്‍.ഐ.എ തയാറാക്കിയ 119 പേജ് വരുന്ന റിപ്പോര്‍ട്ടിലുണ്ടെന്നാണ് ഐ.ബി പുറത്തുവിടുന്ന വിവരം. തീവ്രവാദിയാണെങ്കില്‍പോലും ഒരാളെ പിടിച്ചുകൊണ്ടുപോയി വെടിവെച്ചുകൊല്ലാന്‍ ആര്‍ക്കും അധികാരമില്ലന്നാണ് കോടതി ഇതിനോട് പ്രതികരിച്ചു.
Leave a Reply