Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 9:19 am

Menu

Published on February 13, 2015 at 3:52 pm

ഡൽഹിയിൽ ക്രിസ്ത്യൻ വിദ്യാലയത്തിനു നേരെ ആക്രമണം

convent-school-vandalised-in-delhi

ന്യൂഡൽഹി:  ഡൽഹിയിൽ ക്രിസ്ത്യൻ മനേജ്‌മെന്റിന്റെ കീഴിലുള്ള വിദ്യാലയത്തിനു നേരെ ആക്രമണം.ഇന്നലെ രാത്രിയാണ് ഡൽഹി വസന്ത് കുഞ്ചിലെ ഹോളിചൈല്‍ഡ് ഹോക്‌സീലിയം സ്‌കൂള്‍ ആക്രമിക്കപ്പെട്ടത്. സ്‌കൂളിനകത്ത് സ്ഥാപിച്ച സി.സി.ടി.വി ക്യാമറകള്‍ തകര്‍ത്താണ് അക്രമികള്‍ സ്‌കൂളിനകത്ത് കയറിയത്. ക്യാമറകള്‍ തകര്‍ക്കുന്നതിന് മുന്‍പുളള ദൃശ്യങ്ങളില്‍ മുഖം മറച്ച മൂന്നു പേരെ കാണാമായിരുന്നു. സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ ഓഫീസിന്റെ ജനല്‍ച്ചില്ലുകള്‍ തകര്‍ത്ത് അകത്തുകടന്ന അക്രമികള്‍ മുറിയില്‍ സൂക്ഷിച്ചിരുന്ന എണ്ണായിരം രൂപ കവര്‍ന്നു. എന്നാല്‍ മുറിയിലെ മറ്റ് വിലപിടിപ്പുളള വസ്തുക്കളൊന്നും നഷ്ടപ്പെട്ടില്ലെന്നാണ് സ്‌കൂളധികൃതര്‍ അറിയിക്കുന്നത്.ഇത്തരം അതിക്രമങ്ങൾ അനുവദിക്കില്ലെന്ന് ഡൽഹി നിയുക്ത മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ പറഞ്ഞു. കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ ഡൽഹിയിൽ നിരവധി ക്രിസ്ത്യൻ പള്ളികൾക്ക് നേരെയും അക്രമണങ്ങളുണ്ടായിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News