Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 8:39 am

Menu

Published on June 13, 2016 at 2:35 pm

കോപ അമേരിക്ക:വിവാദ ഗോളിൽ ബ്രസീൽ പുറത്ത്; പെറുവിന് ജയം

copa-america-brazil-knocked-out-by-peru-in-group-stages

സാചുസെറ്റ്സ്: വിവാദമായ ഒരു ഗോളിന് കോപ അമേരിക്ക ഫുട്ബാളിൽ നിന്ന് സൂപ്പർ ടീം ബ്രസീൽ പുറത്ത്ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ബ്രസീല്‍ വീണത്‌. ടൂര്‍ണമെന്റില്‍ തുടരാന്‍ വെറും സമനില മാത്രം മതിയായിരുന്ന ബ്രസീലിനെ രണ്ടാം പകുതിയില്‍ പെറു കെട്ടുകെട്ടിക്കുകയായിരുന്നു.

കളിയുടെ രണ്ടാംപകുതിയിലെ വിവാദഗോളാണ്‌ ബ്രസീലിനെ ചതിച്ചത്‌. 76 ാം മിനിറ്റില്‍ റൗണ്‍ റൂയിഡിയാസായിരുന്നു സ്‌കോര്‍ ചെയ്‌തത്‌. പെറുവിയന്‍ താരം ആല്‍ഡോ കോര്‍സോയെ റെനോറ്റോ അഗസ്‌റ്റോ ഫൗള്‍ ചെയ്‌തതിന്‌ ലഭിച്ച ഫ്രീകിക്ക്‌ റൂഡിയോസ്‌ വലയില്‍ എത്തിക്കുകയായിരുന്നു. റൂഡിയാസിന്റെ കൈകളില്‍ തട്ടിയാണ്‌ പന്ത്‌ വലയില്‍ എത്തിയതെന്ന്‌ റീ പ്‌ളേകളില്‍ വ്യക്‌തമായിരുന്നു. ബ്രസീല്‍ താരങ്ങളുടെ പരാതിയും പ്രതിഷേധവുമൊന്നും റഫറി അംഗീകരിച്ചില്ല.

ഇതോടെ ലാറ്റിനമേരിക്കക്കാരുടെ ടൂര്‍ണമെന്റില്‍ പുറത്താകുന്ന രണ്ടാമത്തെ മൂന്‍ ചാമ്പ്യന്മാരായി ബ്രസീല്‍ മാറി. നേരത്തേ സുവാരസിന്റെ ഉറുഗ്വേയും ആദ്യ റൗണ്ടില്‍ പുറത്തായിരുന്നു. ഏറ്റവും കൂടുതല്‍ തവണ കോപ്പ നേടിയിട്ടുള്ള ടീമുകളില്‍ ഒന്നായ ബ്രസീല്‍ ആദ്യ റൗണ്ടില്‍ പുറത്തായത്‌ അക്ഷരാര്‍ത്ഥത്തില്‍ ആരാധകരെ ഞെട്ടിച്ചു. കഴിഞ്ഞ മത്സരത്തില്‍ ഹെയ്‌തിയെ 7-1 ന്‌ മുക്കിയ ശേഷമാണ്‌ ബ്രസീല്‍ വീണത്‌..

Loading...

Leave a Reply

Your email address will not be published.

More News