Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 11:33 pm

Menu

Published on December 13, 2016 at 9:58 am

ലുലുമാളിലെ കെഎഫ്‌സിയിൽ വിളമ്പിയത് പച്ചയിറച്ചി

cops-collect-food-samples-from-kfc

കൊച്ചി : കെ.എഫ്.സി റെസ്റ്റോറന്റില്‍ പച്ച മാംസം വിളമ്പിയെന്ന് ആരോപണം.കൊച്ചി നഗരത്തില്‍ ഇടപ്പള്ളിയിലെ കെ.എഫ്.സി റെസ്റ്റോറന്റിനെതിരെയാണ് ആരോപണം.  ഇടപ്പള്ളി ലുലുമാളിലെ കെഎഫ്‌സി സെന്ററിൽനിന്നാണ് ശനിയാഴ്ച കളമശ്ശേരി പോലീസ് പൂർണ്ണമായി വേവാതെ വിതരണം ചെയ്തിരുന്ന ഭക്ഷണപദാർത്ഥങ്ങൾ പിടിച്ചെടുത്തത്. കെഎഫ്‌സിയിൽ ഭക്ഷണം കഴിക്കാനെത്തിയ കുടുംബത്തിന് പച്ചയിറച്ചിയാണ് ലഭിച്ചതെന്ന പരാതിയെ തുടർന്നാണ് റെയ്ഡ് നടത്തിയത്.

അതേ സമയം സംഭവത്തിൽ പോലീസ് ഇതുവരെയും കേസെടുത്തിട്ടില്ല. ലഭിച്ച പദാർത്ഥങ്ങൾ ഫുഡ് ആന്റ് സേഫ്റ്റി വിഭാഗത്തിന് കൈമാറുകയും അവർ പരിശോധന നടത്തി ഭക്ഷ്യയോഗ്യമല്ലെന്ന് ഉറപ്പു വരുത്തുകയും ചെയ്തതിന് ശേഷം മാത്രമേ കേസ് എടുക്കാനാകൂ എന്ന് പോലീസ് പറഞ്ഞു. ഫുഡ് ആന്റ് സേഫ്റ്റി വിഭാഗത്തെ അറിയിച്ചിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.

Loading...

Leave a Reply

Your email address will not be published.

More News