Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 9:41 pm

Menu

Published on October 24, 2014 at 4:58 pm

ഈ പ്രേത ഭവനത്തിൽ എട്ടു മണിക്കൂർ ചെലവഴിക്കാൻ നിങ്ങൾക്ക് ധൈര്യമുണ്ടോ?ലോകത്തേറ്റവും ഭയപ്പെടുന്ന വീട്ടിലേക്ക് കയറാൻ കാത്തിരിക്കുന്നത് നിരവധി പേർ

could-you-last-the-night-in-this-horror-house

ഒരു പ്രേത ഭവനത്തിൽ ഭയമൊന്നുമില്ലാതെ എട്ടു മണിക്കൂർ ചെലവഴിക്കാൻ നിങ്ങൾക്ക് കഴിയുമോ? എന്നാൽ ലോകത്തേറ്റവും ഭയപ്പെടുന്ന വീടെന്ന് വിശേഷിപ്പിക്കപ്പെടുന്ന സാൻഡീഗോയിലെ മക്കാമി മാനറിൽ എട്ടു മണിക്കൂർ നീണ്ട നരക ജീവിതം ആസ്വദിക്കാനായി 24000 പേരാണ് മുന്നോട്ടു വന്നിരിക്കുന്നത്. ഒരേ സമയം രണ്ടു പേർക്ക് മാത്രമേ പ്രേത ഭവനത്തിനകത്തേക്ക് കയറാനാകൂ. പ്രേത സിനിമകളിൽ നിന്നുള്ള ആവേശത്തിൽ 14 വർഷം മുമ്പാണ് റുസും,കരോളും ഇത്തരമൊരു പദ്ധതിക്ക് തുടക്കമിട്ടത്. ഇതിനായി ഇപ്പോൾ തന്നെ അഞ്ചു ലക്ഷം ഡോളറിലേറെ ഇവർ ചിലവഴിച്ചു കഴിഞ്ഞു. രഹസ്യാത്മകതയാണ് ഈ പ്രേത ഭവനത്തെ ഏറെ ആകർഷകമാക്കുന്നത്. ഇവിടെ വന്ന് ഈ ഭീകരാവസ്ഥ മുഴുവൻ അനുഭവിക്കാൻ പണമൊന്നും മുടക്കേണ്ട.ഇവിടേക്കുള്ള പ്രവേശനം തികച്ചും സൗജന്യമാണ്. ഒരിക്കൽ പ്രേതഭവനത്തിൽ കയറിയ അതിഥികളെ ഇതിൻറെ ഉടമസ്ഥരായ റുസും,കരോളും രണ്ടാം വട്ടം കയറാൻ അനുവദിക്കാറില്ല.എല്ലാ വർഷവും പ്രേത ഭവനത്തിനകത്തെ പേടിപ്പിക്കൽ രീതി ഇവർ മാറ്റാറുണ്ട്. എന്നാൽ ഇതിനകത്ത് കയറിയാൽ നിങ്ങളുടെ എല്ലാ ചേഷ്ടകളും ക്യാമറയിൽ പകർത്തുന്നതാണ്. പ്രേത ഭവനത്തിൽ കടക്കുന്നതിന് മുമ്പ് അവരുടെ മെഡിക്കൽ രേഖകൾ നിർബന്ധമാണ്‌. മാത്രമല്ല ,അത്യാവശ്യം ധൈര്യമില്ലാത്തവരെ ഇവിടേക്ക് കടത്താറുമില്ല. പ്രേതഭവനത്തിനകത്ത് കയറിയാൽ അവിടെ കയറുന്നയാളെ രക്തത്തിൽ കുളിപ്പിക്കുക,മുഖത്ത് കൂടി ഭീമൻ എട്ടുകാലികളെയും, തേളുകളെയും കടത്തി വിടുക,പാമ്പിൻ കൂട്ടിൽ തല കടത്തുക, എന്നിങ്ങനെ പേടിപ്പെടുത്തുന്ന പല സാമ്പിളുകളുമുണ്ട്.

Could you last the night in this HORROR HOUSE 1

Could you last the night in this horror house8

Could you last the night in this horror house7

Could you last the night in this horror house6

Could you last the night in this horror house5

Could you last the night in this horror house4

Could you last the night in this horror house2

Scariest haunted house

Loading...

Leave a Reply

Your email address will not be published.

More News