Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 24, 2024 12:37 pm

Menu

Published on July 28, 2015 at 4:04 pm

40ാം വിവാഹ വാര്‍ഷികത്തില്‍ വിവാഹഫോട്ടോയ്ക്ക് റീടെയ്ക്ക്

couple-celebrates-40th-anniversary-by-recreating-their-wedding-pics-from-1975

വ്യത്യസ്തമായ രീതിയില്‍ വിവാഹ വാര്‍ഷികം ആഘോഷിക്കണമെന്ന ആഗ്രഹമാണ് കരോലിന്‍-ഡെക്‌സ്റ്റര്‍ ദമ്പതികളെ കൗതുകകരമായ രീതിയിലുള്ള ഈ വിവാഹ വാർഷിക ആഘോഷത്തിലെത്തിച്ചത്. വിവാഹദിനത്തില്‍ എടുത്ത ചിത്രങ്ങള്‍ അതേ പോലെ, അതേ വേഷത്തില്‍ വീണ്ടുമെടുക്കാം എന്നതായിരുന്നു ദമ്പതികളുടെ പദ്ധതി.

നാല്‍പതാം വിവാഹ വാര്‍ഷികത്തില്‍ കാരോലിനും ഡെക്സ്റ്ററും വീണ്ടും വിവാഹ ഫോട്ടോയ്ക്ക് പോസ് ചെയ്തു. വ്യത്യസ്തമായ വിവാഹ വാര്‍ഷിക ആഘോഷത്തിന് പിന്നില്‍ മകന്‍ ജെയ് ജോണ്‍സണാണ്. അച്ഛന്റെയും അമ്മയുടെയും വിവാഹവാര്‍ഷികത്തിലെ ചിത്രങ്ങള്‍, വീണ്ടുമെടുത്ത് ജെയ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു. ഒഹിയോ സ്വദേശികളായ കാരോലിനും ഡെക്സ്റ്ററും 1975ലാണ് വിവാഹിതരായത്.
വിവാഹ സമയത്ത് ഇരുവര്‍ക്കും ഇരുപതും ഇരുപത്തിയേഴും വയസായിരുന്നു. അന്ന് ധരിച്ച വസ്ത്രം സൂക്ഷിച്ചു വെച്ചിരുന്നു. ആ വസ്ത്രം ധരിച്ച്, വിവാഹദിനത്തില്‍ ഉപയോഗിച്ച് അതേ വാഹനത്തില്‍, അന്നു നിന്ന അതേ മരച്ചുവട്ടിലാണ് കരോലിനും ഡെക്സ്റ്ററും ഫോട്ടോയ്ക്ക് വീണ്ടും പോസ് ചെയ്തത്. കരോലിന്‍ സ്വയം ഡിസൈന്‍ ചെയ്ത ഗൗണായിരുന്നു കല്ല്യാണത്തിന് ധരിച്ചത്. ഹാര്‍ലി ഡേവിഡ്‌സണില്‍ ഇരുവരും ഒരുമിച്ചിരിക്കുന്ന ചിത്രം വിവാഹദിനത്തില്‍ എടുത്തിരുന്നു. വാര്‍ഷിക ദിനത്തില്‍ വീണ്ടും അതേ പോലുള്ള വേഷത്തില്‍ ചിത്രമെടുത്തു.
റെഡിറ്റില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ക്ക് ഇതിനോടകം ഇരുന്നൂറിലേരെ കമന്റുകളും ലഭിച്ചു. കുറേ വാര്‍ഷിക ദിനങ്ങള്‍ ആഘോഷിച്ചുവെങ്കിലും ഇത്രയും പുതുമയും വ്യത്യസ്തതയും നിറഞ്ഞ ആഘോഷം ആദ്യമെന്നാണ് ഈ ദമ്പതികള്‍ പറയുന്നത്.

Loading...

Leave a Reply

Your email address will not be published.

More News