Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി : രാഷ്ട്രപതിയെ കാണാന്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് ദമ്പതികള്‍ രാഷ്‌ട്രപതി ഭവന് മുന്നില്‍ വച്ച് വസ്ത്രമുരിഞ്ഞു പ്രതിഷേധിച്ചു. 30 വയസ്സുള്ള സ്ത്രീയും പുരുഷനുമാണ് പ്രവേശനം നിഷേധിച്ചതിനെത്തുടര്‍ന്ന് തുണിയുരിഞ്ഞതെന്നാണ് റിപ്പോര്‍ട്ട്. ഫെബ്രുവരി 3 തിങ്കളാഴ്ച രാവിലെയാണ് സംഭവം.രാഷ്‌ട്രപതി ഭവൻറെ പ്രധാന ഗേറ്റിലെത്തിയ ദമ്പതികള്‍ രാഷ്‌ട്രപതി പ്രണബ്കുമാര്‍ മുഖര്‍ജിയെ കാണണമെന്ന് ആവശ്യപ്പെട്ടു. സുരക്ഷാ ഉദ്യോഗസ്ഥര്‍ കാരണം ചോദിച്ചപ്പോള്‍ ഇവര്‍ക്ക് മതിയായ മറുപടി നല്‍കാന്‍ കഴിഞ്ഞില്ല. ഇതേതുടര്‍ന്ന് ഇവര്‍ക്ക് പ്രവേശനാനുമതി നിഷേധിക്കുകയായിരുന്നു. തുടര്‍ന്നാണ് ദമ്പതികള്‍ ഗേറ്റിനു മുന്നില്‍ നിന്ന് വസ്ത്രങ്ങള്‍ അഴിച്ചതെന്ന് ഐ.എ.എന്‍.എസ് വാര്‍ത്താ ഏജന്‍സി റിപ്പോട്ട് ചെയ്തു.ഉടന്‍ തന്നെ സുരക്ഷാ ജീവനക്കാര്‍ ഓടിയെത്തി , ഇരുവരെയും വസ്ത്രങ്ങള്‍ ധരിപ്പിച്ചു. ഇവരെ പിന്നീട് പൊലീസ് സ്റ്റേഷനിലേക്ക് കൂട്ടികൊണ്ടുപോയി. ഇതിനിടയില്‍ സ്ത്രീക്കൊപ്പം ഉണ്ടായിരുന്ന പുരുഷന്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പൊലീസ് പിടികൂടുകയായിരുന്നു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടാതെ പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനില്‍ ഇവരെ വിശദമായി ചോദ്യം ചെയ്യുകയാണെന്നും എന്തായിരുന്നു സംഭവത്തിന് പ്രകോപനമായത് എന്ന് ആരായുകയാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്.
Leave a Reply