Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

February 10, 2026 11:14 am

Menu

Published on September 8, 2015 at 12:37 pm

32 വയസിന് ശേഷം വിവാഹം കഴിച്ചാല്‍…….

couples-who-marry-after-the-age-of-32-are-more-likely-to-divorce

മുപ്പതു വയസ്സിനു ശേഷം വിവാഹം കഴിക്കുന്നവരില്‍ വിവാഹ മോചന സാധ്യത കൂടുതലാണെന്ന് പഠനങ്ങള്‍.32 വയസിനുശേഷം വിവാഹം കഴിക്കുന്നവരുടെ വിവാഹമോചന സാധ്യത ഓരോ വര്‍ഷവും അഞ്ചുശതമാനം കൂടുതലായിരിക്കുമെന്നാണ് പഠനം വെളിപ്പെടുത്തുന്നത്.നിക്കോളാസ് വോള്‍ഫിംഗര്‍ നടത്തിയ ദേശീയ സര്‍വ്വേയിലാണ് ഇത് സംബന്ധിച്ച വിവരങ്ങൾ ഉള്ളത്.അമേരിക്കയില്‍ 2006-10 കാലയളവില്‍ വിവാഹമോചനം നേടിയവരുടെ വിശദാംശങ്ങള്‍ വിശകലനം ചെയ്താണ് പഠനം നടത്തിയത്. ഓരോ വര്‍ഷവും വിവാഹ മോചനത്തിനുള്ള സാധ്യത 5 ശതമാനമായി കൂടുന്നുണ്ടെന്നും പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ വൈകി വിവാഹം കഴിക്കുന്നത് വിവാഹ മോചന സാധ്യത കുറയ്ക്കുമെന്നാണ് ആദ്യം നടത്തിയ പഠനങ്ങളില്‍ പറയുന്നത്.പക്ഷെ പുതിയ പഠനം ആ വാദം തള്ളക്കളയുന്നു. ഇപ്പോള്‍ സാഹചര്യങ്ങള്‍ മാറിയിട്ടുണ്ടെന്നാണ് പഠനത്തിന് നേതൃത്വം നല്‍കിയ ഉതാ സര്‍വ്വകലാശാലയിലെ നിക്കോളാസ് വോള്‍ഫിംഗര്‍ പറയുന്നത്. 32 വയസിന് മുമ്പ് വിവാഹം കഴിച്ചാല്‍ വിവാഹമോചനസാധ്യത 11 ശതമാനം വരെ കുറയ്‌ക്കാനാകുമെന്നാണ് അദ്ദേഹത്തിന്റെ വാദം.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News