Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മധുരൈ: ഭര്‍ത്താവ് ഭാര്യയെ കറുത്തവളെന്ന് വിളിക്കുന്നത് അധിക്ഷേപമല്ലെന്ന് ചെന്നൈ ഹൈക്കോടതി. 2001 സെപ്റ്റംബര്‍ 12ന് സുധ എന്ന സ്ത്രീ ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് പരമശിവത്തിനെതിരെ ഉണ്ടായിരുന്ന കേസിലാണ് കോടതിയുടെ ഈ തീരുമാനം. തന്നെ ഭര്‍ത്താവ് അധിക്ഷേപിച്ചെന്ന് കാട്ടി യുവതി ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവിനെ കുറ്റ വിമുക്തനാക്കിക്കൊണ്ടാണ് ഹൈക്കോടതിയുടെ മധുരൈ ബെഞ്ച് ഈ വിധി പുറപ്പെടുവിച്ചത്. ഇതോടെ വിചാരണ കോടതി വിധിച്ച ഏഴുവര്‍ഷം തടവ് ഇതോടെ ഹൈക്കോടതി റദ്ദാക്കി. ആത്മഹത്യാ പ്രേരണ ചുമത്തി ഒരാളെ ശിക്ഷിക്കാനാവില്ലെന്ന് കോടതി അറിയിച്ചു. ഭാര്യ ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് പരമശിവത്തിനെതിരെ തിരുനല്‍വേലി ജില്ലാ കോടതി ഏഴു വര്‍ഷത്തെ തടവു ശിക്ഷയാണ് വിധിച്ചിരുന്നത്. സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിച്ചെന്ന കുറ്റത്തിന് 3 വര്‍ഷം തടവ് വേറെയും ലഭിച്ചു. ഇതിനെതിരെ പരമശിവം ഹൈക്കോടതിയില്‍ നല്‍കിയ അപ്പീലിലാണ് ഇപ്പോൾ അനുകൂല വിധി വന്നിരിക്കുന്നത്. ഭാര്യയെ സ്ത്രീധനത്തിനായി പീഡിപ്പിച്ചെന്ന കേസും കോടതി തള്ളി. കാര്‍ അറ്റകുറ്റപ്പണിക്കും ബിസിനസ് ആവശ്യത്തില്‍ ഭാര്യയുടെ വീട്ടുകാരില്‍ നിന്നും പണം ആവശ്യപ്പെടുന്നത് സ്ത്രീധനമായി കാണാനാകില്ലെന്നാണ് കോടതി പറഞ്ഞത്.
Leave a Reply