Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തൃശൂര്‍ : പാമോലിന്‍ ഇറക്കുമതി കേസ് പിന്‍വലിക്കാന്‍ കഴിയില്ലെന്ന് വിജിലന്‍സ് കോടതി. കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപേക്ഷ കോടതി തള്ളി.കേസ് പിന്‍വലിച്ചാല്‍ പൊതു താല്‍പര്യത്തിന് എതിരാവും എന്ന് ചൂണ്ടിക്കാണിച്ചാണ് കോടതിയുടെ വിധി. ഇതോടെ കേസ് തുടരും.പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനും വി.എസ് സുനില്‍കുമാര്‍ എം.എല്‍.എയും നല്‍കിയ ഹരജി പരിഗണിച്ചാണ് കോടതിയുടെ വിധി. ഇരുവരും തങ്ങളുടെ ഹരജിയില്‍ ഉന്നയിച്ച വാദങ്ങള്‍ അംഗീകരിച്ച കോടതി കേസ് പിന്‍വലിക്കാന്‍ ആവില്ളെന്ന് ഉത്തരവിടുകയായിരുന്നു.കേസ് വീണ്ടും പരിഗണിക്കാന്‍ ഫിബ്രവരി 22ലേക്ക് മാറ്റി.അന്തരിച്ച കെ.കരുണാകരന്‍ ഒഴികെയുള്ള ഏഴ് പ്രതികള്‍ക്കെതിരെയുള്ള വിചാരണയാണ് തുടരുന്നത്.കേസിലെ മറ്റു പ്രതികളായ മുന്‍ മന്ത്രി ടി.എച്ച്. മുസ്തഫ, സിവില്‍ സപൈ്‌ളസ് കോര്‍പറേഷന്‍ മുന്‍ എംഡി ജിജി തോംസണ്‍ എന്നിവര്‍ സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജികള്‍ വിജിലന്‍സ് കോടതി നേരത്തെ തള്ളിയിരുന്നു.15,000 ടണ്‍ പാമൊലിന്‍ ഇറക്കുമതി ചെയ്തവകയില്‍ സംസ്ഥാന ഖജനാവിന് നഷ്ടമുണ്ടായിട്ടില്ലെന്നും ഇറക്കുമതി ചെയ്യുന്നതിനാല്‍ ഇതില്‍ സ്‌റ്റോക്ക് പര്‍ച്ചേസ് നിയമം ബാധകമല്ലെന്നും കേസിലെ പ്രതികളില്‍ പലരും മരിച്ചുപോയെന്നും കാണിച്ചാണ് കേസ് പിന്‍വലിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഹര്‍ജി നല്‍കിയത്.മുന്‍ ചീഫ് സെക്രട്ടറി എസ്.പത്മകുമാര്‍, മുന്‍ അഡീഷനല്‍ ചീഫ് സെക്രട്ടറി സഖറിയ മാത്യു എന്നിവര്‍ സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജി കോടതിയുടെ പരിഗണനയിലിരിക്കെയാണു കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ കോടതിയില്‍ അപേക്ഷ നല്‍കിയത്.
Leave a Reply