Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പാലക്കാട്: പ്രണയാഭ്യര്‍ഥന നിരസിച്ച കോളജ് വിദ്യാര്‍ഥിനിയെ കുത്തിക്കൊന്ന കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കണക്കമ്പാറ തച്ചാട്ടുകളം മുകുന്ദന്റെ മകള്‍ അഞ്ജുഷയെ കൊന്ന കേസിലാണ് തേമ്പാറമട സ്വദേശി ഷാജഹാന് ജീവപര്യന്ത ശിക്ഷ വിധിച്ചത്. അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി(മൂന്ന്) ജഡ്ജി കെ.പി. ജോണ്‍ ആണ് ശിക്ഷിച്ചത്. 2009 ആഗസ്റ്റ് 18ന് ആയിരുന്നു കേസിനാസ്പദമായ സംഭവം. കഞ്ചിക്കോട്ടെ സ്വകാര്യ കോളജില്‍ ഒന്നാം വര്‍ഷ ബി.കോം വിദ്യാര്‍ത്ഥിനിയായിരുന്ന അഞ്ജുഷ കൂട്ടുകാരികള്‍ക്കൊപ്പം വീട്ടിലേക്ക് വരുന്നതിനിടെയാണ് ബൈക്കിലെത്തിയ ഷാജഹാന്‍ ആക്രമിച്ചത്. കഴുത്തിലും വയറിലും കുത്തേറ്റ് ഗുരുതരാവസ്ഥയിലായ അഞ്ജുഷയെ ചിറ്റൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
Leave a Reply