Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കുഞ്ചാക്കോബോബനെയും ഇന്ദ്രജിത്തിനെയും പ്രധാനാതാരങ്ങളാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന മള്‍ട്ടിസ്റ്റാര്‍ ചിത്രം കസിന്‍സിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. തെന്നിന്ത്യൻ സുന്ദരി വേദികയും, ഇഷ അഗർവാളുമാണ് നായികമാരായെത്തുന്നത്. കോമഡിയില്‍ തുടങ്ങി ത്രില്ലറില്‍ അവസാനിക്കുന്ന ചിത്രത്തിന് കഥയും തിരക്കഥയും എഴുതുന്നത് സേതുവാണ്. നാല് കസിൻസിൽ ഒരാളുടെ നഷ്ടപ്പെട്ട ആറുവർഷകാലത്തെ ഓർമ തിരികെ ലഭിക്കുന്നതിനായി മറ്റ് കസിൻസ് നടത്തുന്ന ശ്രമങ്ങളാണ് ചിത്രത്തിലുള്ളത്. ഇന്ദ്രജിത്ത്, നെടുമുടി വേണു, കലാഭവന്‍ഷാജോണ്‍,തെലുങ്ക് നടന്‍ പ്രദീപ് റാവുത്തർ, സുരാജ് വെഞ്ഞാറമൂട്, ജിജോ ജോര്‍ജ്, ശ്രീദേവി ഉണ്ണി,കവിരാജ്,തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നു.
–
Leave a Reply