Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഹൈദരാബാദ്: ആളറിയാതെ യുവതി സഹോദരനെ വിവാഹം കഴിച്ചു .ഹൈദരാബാദിലാണ് ഇത്തരമൊരു സംഭവം അരങ്ങേറിയത്.സമീര്‍ എന്ന യുവാവും മീന എന്ന യുവതിയുമാണ് ബന്ധമറിയാതെ വിവാഹം കഴിച്ചത്.ഒരു വിവാഹ പാര്‍ട്ടിയില്‍ വെച്ച് പരസ്പരം കണ്ടുമുട്ടിയ ഇരുവരും പ്രണയത്തിലാവുകയും ഒടുവില്‍ വിവാഹം കഴിക്കുകയുമായിരുന്നു. വീട്ടുകാര്‍ അറിഞ്ഞാല്‍ ബന്ധത്തിന് തടസമാവുമെന്ന് കരുതി ഇരുവരും വിവാഹവാര്‍ത്ത രഹസ്യമാക്കിവെച്ചു.എന്നാല്‍ അടുത്തിടെ ഇവരുടെ കുടുംബത്തില്‍ നടന്ന വിവാഹ ചടങ്ങില്‍ വെച്ച് ഇരുവരും.കണ്ടുമുട്ടിയപ്പോഴാണ് സമീര്‍ തന്റെ അര്‍ധസഹോദരനാണെന്ന കാര്യം മീന അറിയുന്നത്. ഈ വിവരമറിഞ്ഞ മീനയും സമീറും ആകെ തകര്‍ന്നുപോയി. ഇതിനിടെ മീനയുടെ വിവാഹം നടന്നതറിയാത്ത വീട്ടുകാര്‍ അവളെ വിവാഹം കഴിപ്പിക്കാനുള്ള ഒരുക്കങ്ങളും തുടങ്ങി. ഇതോടെ താന്‍ വിവാഹിതയാണെന്ന വിവരം മീന വീട്ടുകാരെ അറിയിക്കുകയായിരുന്നു. വിവരമറിഞ്ഞതോടെ ഇരുവരും വിവാഹബന്ധം വേര്‍പ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു.
Leave a Reply