Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 24, 2026 9:10 pm

Menu

Published on August 27, 2014 at 11:34 am

പശുവിൻറെ ഉടമസ്ഥത തെളിയിക്കാന്‍ ഡിഎന്‍എ ടെസ്റ്റ്‌

cow-dna-testing-for-paternity

പുനലൂര്‍ : പശുവിൻറെ ഉടമസ്ഥത തെളിയിക്കാൻ ഡി.ആന്‍.എ ടെസ്റ്റ്‌ നടത്തി . പത്തനാപുരം കുമരംകുടി സ്വദേശി ശശികലയുടെ പക്കലുളള പശുക്കിടാവ് തന്റെതാണെന്നാരോപിച്ച് ,സമീപവാസിയായ ഗീതയാണ് കേസ് നല്‍കിയത്. ഗീതയുടെ പശുക്കിടാവിനെ അയല്‍വാസിയായ ശശികലയും മകനും ചേര്‍ന്ന് മോഷ്ടിച്ചു എന്നായിരുന്നു പരാതി. കാട്ടില്‍ മേയാന്‍ വിട്ട പശുക്കള്‍ മോഷണം പോയി എന്ന് കാണിച്ച് പത്തനാപുരം പോലീസില്‍ ഗീത അന്ന തന്നെ കേസ് കൊടുത്തിരുന്നു.എന്നാല്‍ പശുവും കിടാവും തന്റെയാണ് എന്നും ഗീതയ്ക്ക് വിട്ടുകൊടുക്കാന്‍ പറ്റില്ല എന്ന് ശശിലേഖ കട്ടായം പറഞ്ഞതോടെ പത്താനപുരം പോലീസ് പെട്ടു. ഇതിനിടെ പതിനയ്യായിരം രൂപ കോടതിയില്‍ കെട്ടിവെച്ച് പശുവുമായി പോകാന്‍ കോടതി പ്രതിഭാഗത്തിന് അനുവാദവും നല്‍കി. എന്നാല്‍ മോഷണം പോയ പശുവിന്റെ അമ്മപ്പശു വീട്ടിലുണ്ടെന്ന് ഗീത അറിയിച്ചതോടെയാണ് ഡി എന്‍ എ ടെസ്റ്റ് നടത്തി കേസ് തെളിയിക്കാന്‍ പോലീസ് തിരുമാനിച്ചത്.ഡി എന്‍ എ ടെസ്റ്റ് നടത്താന്‍ അനുവാദം വേണമെന്ന പോലീസിന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. പത്തനാപുരം മൃഗാശുപത്രിയില്‍ എത്തിച്ചാണ് പോലീസ് പശുക്കളുടെ രക്തസാംപിളുകള്‍ ശേഖരിച്ചത്.തുടര്‍ന്ന് 2014 ജനുവരി ആറിന് തിരുവനന്തപുരത്തെ രാജീവ്‌ ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയില്‍ ഡി.എന്‍.എ പരിശോധന നടന്നു. പരിശോധനയില്‍ പരാതിക്കാരിയുടെ വാദം തെറ്റാണെന്ന് തെളിഞ്ഞു. പരിശോധനാഫലത്തിന്റെ അടിസ്ഥാനത്തില്‍ പശുക്കിടാവ് ശശികലയ്ക്ക് സ്വന്തമായി. കോടതിവിധി വന്നതോടെ ശശികലയും മകനും മോഷണകേസില്‍ നിന്നും മോചിതരായി. എന്നാല്‍ പശു തന്റെതാണെന്ന വാദത്തില്‍ തന്നെയാണ് ഗീത. ഡിഎന്‍എ പരിശോധനാഫലം ശരിയല്ലെന്നും ഇവര്‍ പറയുന്നു. കോടതി ചെലവിനത്തില്‍ മാത്രം ഇതുവരെ എണ്‍പതിനായിരത്തോളം രൂപയാണ് ഇവര്‍ക്ക് ചെലവ്. സംസ്ഥാനത്തെ നിയമചരിത്രത്തില്‍ ഇതാദ്യമായാണ് ഡിഎന്‍എ പരിശോധനാഫലത്തിന്റെ അടിസ്ഥാനത്തില്‍ മൃഗങ്ങളുടെ ഉടമാവകാശം തെളിയിച്ചത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News