Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ആലപ്പുഴ: സിപിഐ എം 21-ാം പാര്‍ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള സംസ്ഥാന സമ്മേളനത്തിന് ഇന്ന് ആലപ്പുഴയില്‍ തുടക്കമായി. പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ സമ്മേളനത്തിന് ചെങ്കൊടി ഉയര്‍ത്തി. തുടര്‍ന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ദീപശിഖ തെളിയിച്ചു. രാവിലെ ഒമ്പതിന് വലിയ ചുടുകാട്ടിലെ രക്തസാക്ഷി മണ്ഡപത്തില്‍ പി.ബി അംഗങ്ങള്‍ അടക്കമുള്ള നേതാക്കളും സമ്മേളന പ്രതിനിധികളും പുഷ്പാര്‍ച്ചന നടത്തി. തുടര്‍ന്നാണ് സമ്മേളന നഗരിയില്‍ പതാക ഉയര്‍ത്തല്‍ ചടങ്ങ് നടന്നത്. വി എസ്സിനെതിരായ കുറ്റപത്രമായി മാറിയ സംസ്ഥാന സെക്രട്ടേറിയറ്റിന്റെ പ്രമേയം സമ്മേളനത്തില്‍ സജീവ ചര്‍ച്ചയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. സമാപന ദിനമായ 23ന് 25,000 ചുവപ്പു സേനാംഗങ്ങളുടെ പരേഡും, ഒരു ലക്ഷം പേരുടെ പ്രകടനവും സംഘടിപ്പിച്ചിട്ടുണ്ട്. സമാപന സമ്മേളനത്തിൽ പൊളിറ്റ് ബ്യൂറൊ അംഗങ്ങളടക്കം പ്രമുഖ നേതാക്കൾ പങ്കെടുക്കും.
Leave a Reply