Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 9:33 am

Menu

Published on September 1, 2015 at 5:14 pm

ശ്രീലങ്കക്കെതിരെ ഇന്ത്യയ്ക്ക് 117 റണ്‍സിന്റെ തകർപ്പൻ ജയം

cricket-india-beat-sri-lanka-by-117-runs-to-win-series-2-1

കൊളംബോ : ശ്രീലങ്കക്കെതിരെ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ വിജയം. ലങ്കയെ 117 റണ്‍സിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്.ഇന്ത്യയുടെ രണ്ടാമിന്നിങ്സ് ലീഡായ 386 റണ്‍സ് പിന്തുടര്‍ന്ന ലങ്കയ്ക്ക് 268 റണ്‍സ് എടുക്കാനേ സാധിച്ചൊള്ളു. രണ്ടാം ഇന്നിങ്സില്‍ ലങ്കയുടെ നാല് വിക്കറ്ററുകള്‍ വീഴ്ത്തിയ അശ്വിനാണ് ഇന്ത്യക്ക് വന്‍ വിജയം നേടിത്തന്നത്. രണ്ട് ഇന്നിങ്ങ്സില്‍ നിന്നുമായി ഫാസ്റ്റ് ബൗളര്‍ ഇശാന്ത് ശര്‍മ്മ എട്ട് വിക്കറ്റ് നേടി.നേരത്തെ മൂന്ന് വിക്കറ്റിന് 67 റണ്‍സ് എന്ന നിലയില്‍ അഞ്ചാം ദിനം ബാറ്റിംഗ് പുനരാരംഭിച്ച ശ്രീലങ്കക്ക് വേണ്ടി എയ്ഞ്ചലോ മാത്യൂസും കുശാല്‍ പെരേരയും മികച്ച പ്രകടനം കാഴ്ചവച്ചു. 22 വർഷങ്ങൾക്കു ശേഷമാണ് ശ്രീലങ്കൻ മണ്ണിൽ ഇന്ത്യ ടെസ്റ്റ് വിജയിക്കുന്നത്. 1993ൽ മുഹമ്മദ് അസ്റുദീന്‍റെ നേതൃത്വത്തിലാണ് ഇന്ത്യ ശ്രീലങ്കയിൽ ടെസ്റ്റ് വിജയിച്ചത്.

Loading...

Leave a Reply

Your email address will not be published.

More News